- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 1,000 രൂപയാണിന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,080 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില തുടർച്ചയായി ഉയർന്നിരുന്നു.
നേരത്തെ, ഏപ്രിൽ ഒന്നിന് 1,11,080 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് അന്ന് വൈകുന്നേരം വില വീണ്ടും ഉയർന്നതിനെത്തുടർന്ന് 1,12,160 രൂപയിലേക്ക് ഉയർന്നിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ രണ്ട് തവണ വില ഇടിഞ്ഞതിനെത്തുടർന്ന് സ്വർണവില 1,09,240 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും വില ഉയരാൻ തുടങ്ങിയതിനെത്തുടർന്ന് ഇന്നലെ സ്വർണവില 1,14,080 രൂപയിലേക്ക് കുതിച്ചെത്തിയിരുന്നു. ഇതിൽ തന്നെ കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി വില കുതിക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 13ന് 1,11,800 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് 14ന് 1,080 രൂപ ഉയർന്ന് 1,12,880 രൂപയിലേക്കും 15ന് 1,040 രൂപ ഉയർന്ന് 1,13,920 രൂപയിലേക്കും ഇന്നലെ 160 രൂപ ഉയർന്ന് 1,14,080 രൂപയിലേക്കും എത്തുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 125 രൂപ കുറഞ്ഞ് 14,135 രൂപയിലേക്ക് താഴ്ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.