- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 1,080 രൂപയുടെ വർധനവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,880 രൂപയിലേക്ക് ഉയർന്നു. ഇന്നലെ സ്വർണവിലയിൽ 280 രൂപയുടെ നേരിയ ഇടിവ് സംഭവിച്ച സ്ഥാനത്താണ് ഇന്ന് വൻ കുതിപ്പ് സംഭവിച്ചിരിക്കുന്നത്.
നേരത്തെ, ഏപ്രിൽ ഒന്നിന് രണ്ട് തവണ വില വർധിച്ച് 1,12,160 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത ദിനം തന്നെ രണ്ട് തവണ വില ഇടിഞ്ഞതിനെത്തുടർന്ന് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കായ 1,09,240 രൂപയിലേക്ക് സ്വർണവില കുറഞ്ഞിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വീണ്ടും വില ഉയരാൻ തുടങ്ങിയതോടെ ഏപ്രിൽ എട്ടിന് 1,12,800 രൂപയിലേക്ക് ഉയരുകയും അതിന് ശേഷമുള്ള ദിവസങ്ങളിൽ വില ഏറ്റക്കുറച്ചിലുകളോടെ തുടർന്നതിന് ശേഷം ഇന്ന് വിലയിൽ വൻകുതിപ്പ് സംഭവിക്കുകയായിരുന്നു. മാർച്ച് 19ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിന്നത്തേത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 135 രൂപ ഉർന്ന് 14,110 രൂപയിലേക്ക് എത്തി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.