Sections

Gold Rate; Gold Price Today in Kerala: വിഷുവിന് വില വർധനയോടെ സ്വർണം

Wednesday, Apr 15, 2026
Reported By Admin
Gold Price Jumps on Vishu Day in Kerala

സംസ്ഥാനത്ത് വിഷുവായ ഇന്ന് വില വർധനയോടെ സ്വർണവിപണി. ഒരു പവൻ സ്വർണത്തിന് 1,040 രൂപയുടെ വൻ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,920 രൂപയിലേക്ക് ഉയർന്നു. ഇന്നലെയും സ്വർണവിലയിൽ കുതിപ്പ് സംഭവിച്ചിരുന്നു. 1,080 രൂപയുടെ വർധനയാണിന്നലെ സംഭവിച്ചത്.

ഏപ്രിൽ ഒന്നിന് 1,11,080 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് ഏപ്രിൽ രണ്ടിന് വില രണ്ട് തവണ ഇടിഞ്ഞ് 1,09,240 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിലുള്ള തുടർച്ചയായ വില വർധനയുടെ ഫലമായി സ്വർണവില കുതിച്ചുയരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 130 രൂപ ഉയർന്ന് 14,240 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.