- Trending Now:
സംസ്ഥാനത്ത് ഇന്ന സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,240 രൂപയിലേക്ക് ഉയർന്നു. ഇന്നലെ വൈകുന്നേരവും സ്വർണവിലയിൽ 560 രൂപയുടെ വർധനവ് സംഭവിച്ചിരുന്നു. ഇന്നലെ രാവിലെ 1,000 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ച സ്ഥാനത്താണ് ഇന്നലെ വൈകുന്നേരവും ഇന്നും വില ഉയർന്നത്.
ഏപ്രിൽ ഒന്നിന് 1,11,080 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് തൊട്ടടുത്ത ദിനം തന്നെ വില ഇടിഞ്ഞ് 1,09,240 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില പടിപടിയായി ഉയരാൻ തുടങ്ങിയതോടെ സ്വർണവില വീണ്ടും പിടിവിട്ട് കുതിക്കുകയായിരുന്നു. ഇന്നത്തെ വർധനയോടെ മാർച്ച് 18ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് സ്വർണവില ഉയർന്നത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 75 രൂപ ഉയർന്ന് 14,280 രൂപയിലേക്ക് എത്തി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.