Sections

സിബില്‍ സ്‌കോര്‍ ഗോള്‍ഡ് ലോണില്‍ വില്ലനാകുമോ ?

Wednesday, Nov 09, 2022
Reported By admin
gold loan

സ്വര്‍ണം പണയം വയ്ക്കാനുദ്ദേശിക്കുന്നവരൊക്കെ ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം.ഉത്തരവാദിത്തോട് കൂടി സ്വര്‍ണം കൈകാര്യം ചെയ്യാന്‍ പഠിക്കണം



വായ്പ കിട്ടുക എന്നത് ഇന്നത്തെക്കാലത്ത് അത്ര എളുപ്പമുള്ള കാര്യമല്ല.സിബില്‍ സ്‌കോര്‍ കണക്കിലെടുത്തു മാത്രമേ ബാങ്കുകള്‍ വായ്പ നല്‍കാറുള്ളു. സ്വര്‍ണ വായ്പ എടുക്കുമ്പോഴും ഇങ്ങനെ ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ കാരണമാകുമോ ? പൊതുവെ സ്വര്‍ണ വായ്പ നല്‍കുന്നതിന് ക്രെഡിറ്റ് സ്‌കോര്‍ കാര്യമായി പരിഗണിക്കാറില്ലെന്നതാണ് സത്യം. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വലിയ വായ്പകളാണെങ്കില്‍ ചിലപ്പോള്‍ സ്‌കോര്‍ നോക്കാറുണ്ട്. സിബിലില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോഴാണല്ലോ എല്ലാവരും പണയം വെക്കാനായി ഓടുന്നത്.

സ്വര്‍ണം പണയം വയ്ക്കാനുദ്ദേശിക്കുന്നവരൊക്കെ ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം.ഉത്തരവാദിത്തോട് കൂടി സ്വര്‍ണം കൈകാര്യം ചെയ്യാന്‍ പഠിക്കണം.

പണയമായി സ്വർണ്ണാഭരണം ഉപയോഗിക്കുന്ന സ്വർണ്ണ വായ്പകൾ സുരക്ഷിത വായ്പകളാണ്. പണം വായ്പ നൽകുന്ന സ്ഥാപനത്തിൽ നിങ്ങൾ സ്വർണ്ണാഭരണം പണയം വയ്ക്കുകയും വായ്പയെടുക്കുകയും ചെയ്യുന്നു. സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനമാണ് സാധാരണഗതിയിൽ വായ്പാ തുകയായി നൽകുന്നത്. പ്രതിമാസ തവണകളിലൂടെ നിങ്ങൾക്ക് വായ്പാ തുക തിരിച്ചടയ്ക്കാവുന്നതാണ്. വായ്പാ തുക തിരിച്ചടച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് സ്വർണ്ണം തിരിച്ചെടുക്കാം. ദേശസാൽക്കൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവ മിതമായ നിരക്കിൽ ഈ വായ്പകൾ നൽകിവരുന്നു. വിവാഹമോ കുട്ടിയുടെ വിദ്യാഭ്യാസമോ പോലെ, പെട്ടെന്നുണ്ടാകുന്ന ഒരു സാമ്പത്തിക ആവശ്യം നിറവേറ്റുന്നതിനാണ് സാധാരണഗതിയിൽ വായ്പയെടുക്കുന്നവർ ഇത്തരം വായ്പ എടുക്കുന്നത്. സ്വർണ്ണം വിൽക്കുന്നതിന് പകരം, മിക്കയാളുകളും പണയം വച്ച് വായ്പയെടുക്കുന്നതിനാണ് താൽപ്പര്യപ്പെടുന്നത്.

സ്വർണ്ണ വായ്പയെടുക്കുന്നതിന്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്ട് അല്ലെങ്കിൽ ആധാർ കാർഡ് എന്നിവ പോലെയുള്ള ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളിലൊന്ന് നൽകേണ്ടതുണ്ട്. നിങ്ങളുടെ പക്ഷം പാൻ കാർഡ് ഇല്ലെങ്കിൽ, ഫോം 60 സമർപ്പിക്കുന്നതിന് നിങ്ങളോട് ആവശ്യപ്പെടും. വിലാസ രേഖയ്ക്ക്, നിങ്ങൾ വൈദ്യുത ബില്ലോ റേഷൻ കാർഡോ ടെലിഫോൺ ബില്ലോ സമർപ്പിക്കേണ്ടതുണ്ട്. പാസ്പോർട്ട് പകർപ്പോ ഡ്രൈവിംഗ് ലൈസൻസോ മറ്റെന്തെങ്കിലും രേഖയോ നിങ്ങളുടെ ഒപ്പിന്റെ തെളിവായി സമർപ്പിക്കേണ്ടതുണ്ട്.
ഇതിന് പുറമെ, നിങ്ങളൊരു പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയും നൽകേണ്ടതുണ്ട്. വായ്പ നൽകുന്ന ചില സ്ഥാപനങ്ങൾ നിങ്ങളുടെ വരുമാനം തെളിയിക്കുന്ന രേഖകളും ചോദിച്ചേക്കാം.

സ്വർണ്ണാഭരണം സ്വന്തമായുള്ള ആർക്കും സ്വർണ്ണ വായ്പ എടുക്കുന്നതിനുള്ള അർഹതയുണ്ട്. ഇവർ ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ ആകാം, വീട്ടമ്മമാരും കർഷകരുമാകാം.

സ്വർണ്ണ വായ്പയുടെ കാലയളവ് ഹ്രസ്വമാണ്, ഇത് 3 മാസം മുതൽ 12 മാസം വരെയാകാം. . എന്നിരുന്നാലും, വായ്പ നൽകുന്ന ചില സ്ഥാപനങ്ങൾ നിങ്ങൾക്ക് ദീർഘമായ കാലയളവ് സൗകര്യം നൽകിയേക്കാം. വായ്പ നൽകുന്ന മറ്റുചില സ്ഥാപനങ്ങൾ വായ്പ പുതുക്കുന്നതിനും കാലയളവ് ദീർഘിപ്പിക്കുന്നതിനും നിങ്ങളെ അനുവദിക്കും .
കാലയളവ് ഹ്രസ്വമായതിനാൽ, സമയത്ത് വായ്പ തിരിച്ചടച്ച് തീർക്കാൻ കഴിയുമെന്ന് നിങ്ങൾ ഉറപ്പാക്കണം. കാലയളവിനുള്ളിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയാണെങ്കിൽ പണയം വച്ച സ്വർണ്ണം നിങ്ങൾക്ക് നഷ്ടപ്പെടാം അല്ലെങ്കിൽ വായ്പാ തുക തിരിച്ചുപിടിക്കുന്നതിന് വായ്പ നൽകുന്ന സ്ഥാപനം പണയവസ്തു ലേലം ചെയ്ത് വിറ്റേക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.