Sections

ജര്‍മനിയില്‍ 10,000 യൂറോയില്‍ കൂടിയ കറന്‍സി പണ ഇടപാടിന് നിരോധനം വരുന്നു

Monday, Nov 14, 2022
Reported By MANU KILIMANOOR

ആഭ്യന്തര മന്ത്രി നാന്‍സി ഫേസറാണ് ഇക്കാര്യം സൂചിപ്പിച്ചത്

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കള്ളപ്പണവും തൊഴില്‍ രഹിതരായ ആളുകള്‍ നടത്തുന്ന അനധികൃത പണമിടപാടും വാഹന വില്‍പ്പനക്കാരുടെ കരിഞ്ചന്തയും വീടുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും അധിക പണമായി പണം നല്‍കുന്നതും അവസാനിപ്പിയ്ക്കാനാണ് ഇതെന്ന് മന്ത്രാലയം പറയുന്നു.രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കള്ളപ്പണവും തൊഴില്‍ രഹിതരായ ആളുകള്‍ നടത്തുന്ന അനധികൃത പണമിടപാടും വാഹന വില്‍പ്പനക്കാരുടെ കരിഞ്ചന്തയും വീടുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും അധിക പണമായി പണം നല്‍കുന്നതും അവസാനിപ്പിയ്ക്കാനാണ് ഇതെന്ന് മന്ത്രാലയം പറയുന്നു.

30,000 യൂറോ പണമായി നല്‍കി ആഭരണങ്ങളോ വാച്ചുകളോ വാങ്ങുന്നത് ഇനി പഴയ കാര്യമാകും. 10,000 യൂറോ എന്ന പൊതു പണ പരിധി ഏര്‍പ്പെടുത്തുന്നതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും, ഇത് ക്രിമിനല്‍ സ്വത്തുക്കള്‍ മറച്ചുവെക്കാനുള്ള സാധ്യത കുറയ്ക്കുന്നും മന്ത്രി ഫൈസര്‍ പറഞ്ഞു.ജര്‍മ്മനിയിലെ വിദേശ വംശജരുടെ സമ്പത്തിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വീണ്ടും കോളിളക്കം സൃഷ്ടിക്കുന്നു. അതിനും തടയിടുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.