Sections

ഫണ്ട്സ്ഇന്ത്യ 20,000 കോടി രൂപ എയുഎം കടന്നു, ലക്ഷ്യം ഇന്ത്യയുടെ ഗോ-ടു വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമാകുക

Wednesday, Sep 10, 2025
Reported By Admin
FundsIndia Crosses ₹20,000 Cr AUM Milestone

ചെന്നൈ - ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമുകളിലൊന്നായ ഫണ്ട്സ്ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ആസ്തികൾ അഥവാ അസറ്റ്സ് അണ്ടർ മാനേജ്മെന്റ് (എയുഎം) 20,000 കോടി രൂപ എന്ന നാഴികക്കല്ല് നേട്ടം കൈവരിച്ചതായി പ്രഖ്യാപിച്ചു. വലിയ തോതിൽ നിക്ഷേപക കേന്ദ്രീകൃത പരിഹാരങ്ങൾ നൽകുന്ന വിശ്വസനീയമായ ഫിൻടെക് നേതാവെന്ന നിലയിൽ കമ്പനിയുടെ ശക്തമായ വിപണി സ്ഥാനത്തെ ഈ നാഴികക്കല്ല് അടിവരയിട്ട് കാണിക്കുന്നു.

റീട്ടെയിൽ നിക്ഷേപകർ, പാർട്ട്ണർ ഇക്കോസിസ്റ്റം, പ്രൈവറ്റ് വെൽത്ത് ക്ലയന്റുകൾ എന്നിവയിലുടനീളം സുസ്ഥിരമായ വികാസമാണ് ഫണ്ട്സ്ഇന്ത്യയുടെ വളർച്ചാ പാത പ്രതിഫലിപ്പിക്കുന്നതും അസറ്റ് മാനേജ്മെന്റ് മേഖലയിൽ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതും. ആഴത്തിലുള്ള ഗവേഷണ ശേഷികളുടെയും നിലനിൽക്കുന്ന നിക്ഷേപക വിശ്വാസത്തിന്റെയും പിന്തുണയോടെ വ്യക്തിഗതമാക്കിയ മാർഗ്ഗനിർദ്ദേശവുമായി സാങ്കേതികവിദ്യാധിഷ്ഠിത സൗകര്യങ്ങൾ സംയോജിപ്പിച്ച്, സമഗ്രമായ അസറ്റ് മാനേജ്മെന്റ് പരിഹാരങ്ങൾ തേടുന്ന ഓരോ നിക്ഷേപകനും അന്വേഷിച്ചെത്തേണ്ട ഒരു ലക്ഷ്യസ്ഥാനമായി, ഒരു സമ്പൂർണ്ണ സേവന അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായി പരിണമിക്കാൻ ഫണ്ട്സ്ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

സ്ഥാപനത്തിൻറെ ഈ നേട്ടത്തെ കുറിച്ച് സംസാരിക്കവെ, ഫണ്ട്സ് ഇന്ത്യയുടെ ഗ്രൂപ്പ് സിഇഒ അക്ഷയ് സപ്രു പറഞ്ഞു: ''ഇത് ഞങ്ങൾക്ക് അഭിമാനകരമായ ഒരു നാഴികക്കല്ലാണ്. പ്രാപ്തമാക്കാവുന്നതും നൂതനവും നിക്ഷേപകർക്ക് മുൻഗണന നൽകുന്നതുമായ സമ്പത്ത് പരിഹാരങ്ങളിലൂടെ ഇന്ത്യയെ സമ്പന്നമാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ അടിവരയിട്ട് ഉറപ്പിക്കുന്നതാണിത്. ഇന്ത്യയിലുടനീളം ലോകോത്തരമായ ഡിജിറ്റൽ അസറ്റ് മാനേജ്മെന്റ് പരിഹാരങ്ങൾ നൽകുന്നതിൽ ഞങ്ങളുടെ ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും പങ്കാളികളുടെയും വിശ്വാസം ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ശക്തമായ സ്ഥാപന പിന്തുണയും സാങ്കേതികവിദ്യയെ മാനുഷിക സ്പർശവുമായി സംയോജിപ്പിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടും ഉള്ളതിനാൽ, ഞങ്ങളുടെ ഡിജിറ്റൽ-ഫസ്റ്റ് മോഡലിനെ കൂടുതൽ വികസിപ്പിക്കാനും രാജ്യവ്യാപകമായി നിക്ഷേപകരെ ശാക്തീകരിക്കുന്നതിനായി സമഗ്രമായ സാമ്പത്തിക തന്ത്രങ്ങൾ നൽകാനും ഞങ്ങൾ തയ്യാറാണ്.''

ഭാവിപ്രവർത്തനങ്ങളെ നോക്കുമ്പോൾ, ഇന്ത്യയിലുടനീളം സാന്നിധ്യം വിപുലീകരിക്കാൻ ഫണ്ട്സ് ഇന്ത്യ ലക്ഷ്യമിടുന്നു, കൂടാതെ എൻആർഐകൾക്ക് സേവനം ലഭ്യമാക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ നയിക്കുന്ന പ്രിയപ്പെട്ട അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ആകുക എന്ന ദൗത്യത്തോടെ, മ്യൂച്വൽ ഫണ്ടുകളിലും അഡ്വാൻസ്ഡ് വെൽത്ത് സൊല്യൂഷനുകളിലൂടെ ഡിജിറ്റലിലും ഫിജിറ്റലിലും നിക്ഷേപം ലളിതമാക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെ പിന്തുണയോടെ, ഫണ്ട്സ് ഇന്ത്യ അതിന്റെ ഡിജിറ്റൽ-ഫസ്റ്റ് മോഡലിനെ വ്യാപകമാക്കുന്നതിനും സമഗ്രമായ വെൽത്ത് മാനേജ്മെന്റ് പരിഹാരങ്ങൾ നൽകുന്നതിനും ശക്തമായ സ്ഥാപന പിന്തുണ തുടർച്ചയായി പ്രയോജനപ്പെടുത്തുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.