Sections

ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദനം, റീപായ്ക്കിംഗ്, റീ ലേബലിംഗ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

Friday, Mar 17, 2023
Reported By Admin
FSSAI

വാർഷിക റിട്ടേൺ ഓൺലൈൻ ആയി സമർപ്പിക്കാതെ എഫ്എസ്എസ്എഐ ലൈസൻസ് അപേക്ഷകൾ പുതുക്കുവാൻ കഴിയില്ല


ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദനം, റീപായ്ക്കിംഗ്, റീ ലേബലിംഗ് എന്നിവ ചെയ്യുന്ന ഭക്ഷ്യ സംരംഭകൻ എല്ലാ വർഷവും മെയ് 31 ന് മുൻപായി എഫ്എസ്എസ്എഐ വാർഷിക റിട്ടേൺ ഫോസ്കോസ് (Foscos) പോർട്ടൽ വഴി ഓൺലൈൻ ആയി സമർപ്പിക്കണം. അല്ലാത്ത പക്ഷം ഒരു ദിവസം 100 രൂപ എന്ന കണക്കിൽ 15000 രൂപ വരെ ഫൈൻ ഒടുക്കേണ്ടി വരും. വാർഷിക റിട്ടേൺ ഓൺലൈൻ ആയി സമർപ്പിക്കാതെ എഫ്എസ്എസ്എഐ ലൈസൻസ് അപേക്ഷകൾ പുതുക്കുവാൻ കഴിയില്ല. വർഷത്തിൽ രണ്ടു തവണ മാസത്തിലൊരിക്കൽ സ്ഥാപനത്തിൽ ഉല്പാദിപ്പിക്കുന്ന, റീ പാക്കിംഗ് നടത്തപ്പെടുന്ന ലേബൽ ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ഓൺലൈൻ ആയി ഫോസ്കോസ് (Foscos) പോർട്ടൽ വഴി സമർപ്പിക്കണം.

എൻഎബിഎൽ അക്രഡിറ്റഡ് ലബോറട്ടറി/ സ്ഥാപനത്തിന്റെ ഇൻ ഹൗസ് ലബോറട്ടറി/ എഫ്എസ്എസ്എഐ നോട്ടിഫൈഡ് ലബോറട്ടറി എന്നിവടങ്ങളിൽ നിന്നുളള കെമിക്കൽ അനാലിസിസ് റിപ്പോർട്ട് ആൻറ് മൈക്രോബയോളജിക്കൽ അനാലിസിസ് റിപ്പോർട്ട് എന്നിവ അപ് ലോഡ് ചെയ്യണം. 2020 ഒക്ടോബർ 21 ന് മുമ്പായി എഫ്എസ്എസ്എഐ ലൈസൻസ് കരസ്ഥമാക്കിയിട്ടുളള, അപേക്ഷിച്ചിട്ടുളള മാന്യുഫാക്ചറർ റീപാക്കർ/റീലേബറർ എന്നിവർ ലൈസൻസ് പുതുക്കുന്നതിന് മുമ്പായി ഫുഡ് കാറ്റഗറി, സബ് കാറ്റഗറി, ഫുഡ് പ്രോഡക്ട് എന്നിവ 1000 രൂപ അടച്ച് മോഡിഫിക്കേഷൻ ഫോസ്കോസ് (Foscos) പോർട്ടൽl ഓൺലൈൻ ആയി നടത്തണം. അല്ലാത്ത പക്ഷം നിലവിലെ ലൈസൻസ് പുതുക്കി ലഭിക്കില്ല. ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കുവാൻ www.foscos.fssai.gov.in വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള ഭക്ഷ്യ സുരക്ഷാ ഓഫീസറുമായി ബന്ധപ്പെടണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.