- Trending Now:
കൊച്ചി: കേരളത്തിലെ പ്ലാസ്റ്റിക് സർജറി, കോസ്മറ്റിക് സർജറി, ഓർത്തോപീഡിക് സർജറി, യൂറോളജി എന്നീ ചികിത്സാ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റലിന്റെ നാൽപതാം വാർഷികാഘോഷത്തിന് തുടക്കമായി. നാൽപതാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ പ്രഖ്യാപിച്ചു. എറണാകുളം ഐഎംഎ ഹാളിൽ നടന്ന ചടങ്ങ് കേന്ദ്ര വിദേശ പാർലിമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിന്റെ ഭാഗമായി നിർധനരായ രോഗികൾക്ക് ഒരു വർഷം കൊണ്ട് 40 പ്രധാന ശസ്ത്രക്രിയകൾ സൗജന്യമായി നൽകും. 10 വുക്കമാറ്റിവെക്കൽ ശസ്ത്രക്രിയ, 15 ഇടുപ്പ് - കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ, 15 ജനന വൈകല്യ ശസ്ത്രക്രിയ എന്നിവയാണ് പ്രഖ്യാപനം.
ആരോഗ്യ മേഖലയ്ക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് സ്പെഷ്യലിസ്റ്റ് ആശുപത്രി നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. ആരോപണങ്ങൾക്ക് ഇട നൽകാതെ കേരള സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റാനായി എന്നത് സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ നേട്ടമാണ്. നിർധനരായ രോഗികൾക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കലിനുള്ള സൗകര്യം ചെയ്തു നൽകുന്നതും മഹത്തായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആതുര ശുശ്രൂഷാ രംഗത്ത് സ്പെഷ്യലിസ്റ്റ് ആശുപത്രി നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പ് നൽകുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയിലെ ആരോഗ്യ രംഗത്തിനായി സംയോജിത സമീപനത്തോടും ദീർഘ വീക്ഷണത്തോടും കൂടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി. എല്ലാവർക്കും താങ്ങാനാകുന്ന ചികിത്സ ഉറപ്പാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐസിഐസിഐ ലൊംബാർഡും ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫും സംയുക്തമായി ഐഷീൽഡ് അവതരിപ്പിച്ചു... Read More
സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ സ്ഥാപകനും ട്രസ്റ്റി ഡയറക്ടറുമായ ഡോ. കെ ആർ രാജപ്പൻ അധ്യക്ഷത വഹിച്ചു. സ്പെഷ്യലിസ്റ്റിന്റെ നാൽപത് വർഷത്തെ യാത്ര വിവരിക്കുന്ന വീഡിയോ കൊച്ചി മേയർ അഡ്വ. എം അനിൽകുമാറും, ന്യൂസ് ലെറ്റർ എറണാകുളം എംഎൽഎ ടി ജെ വിനോദും പ്രകാശനം ചെയ്തു. കേരള ഹൈക്കോടതി മുൻ ജഡ്ജുമാരായ ജസ്റ്റിസ് കെ സുകുമാരൻ, ജസ്റ്റിസ് പി എസ് ഗോപിനാഥൻ, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ആർ ജയകുമാർ, ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ. സബിൻ വിശ്വനാഥ് എന്നിവർപങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.