- Trending Now:
മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 4.25 ആയിരുന്നു അന്ത്യം. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നും തുടർച്ചയായ പന്ത്രണ്ട് തവണ കേരള നിയമസഭയിലെത്തി. നിയമസഭാംഗമായി 53 വർഷം പിന്നിട്ട ഉമ്മൻചാണ്ടി കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായ വ്യക്തിയായി. രണ്ട് തവണയായി ഏഴ് വർഷക്കാലം മുഖ്യമന്ത്രിയുമായിരുന്നു. തൊഴിൽ വകുപ്പ് മന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, ധനകാര്യവകുപ്പ് മന്ത്രി പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.
കേരളത്തിൽ ഇന്ന് പൊതു അവധി... Read More
മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്ക പരിപാടി അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കുകയും യു എന്നിന്റെ പുരസ്കാരം നേടുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.