Sections

എക്സ്പയറി ഡേറ്റ് ബാധകമാകാതെ ഉപയോഗിക്കാൻ സാധിക്കുന്ന ഭക്ഷ്യവസ്തുക്കൾ

Saturday, Apr 06, 2024
Reported By Soumya
Foodstuffs that can be used without expiry date

എന്ത് സാധനം വാങ്ങിയ്ക്കുമ്പോഴും എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുന്ന ശീലം നമ്മൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. യഥാർത്ഥത്തിൽ ഇതൊരു നല്ല ശീലം തന്നെയാണ്. ഏത് വസ്തുവായാലും അതിന്റെ ഗുണവും മറ്റും അറിയാൻ എക്സ്പയറി ഡേറ്റ് വളരെ നല്ലത് തന്നെയാണ്. എന്നാൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞാലും ഉപയോഗിക്കാൻ കഴിയുന്ന ചില വസ്തുക്കളുണ്ട്. ഇവക്കൊരിയ്ക്കലും എക്സ്പയറി ഡേറ്റ് പ്രശ്നമേ അല്ല. ഇങ്ങനെ അവ ഉപയോഗിച്ചതു കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുന്നുമില്ല. എന്തൊക്കെ വസ്തുക്കളാണ് ഇത്തരത്തിൽ എക്സ്പയറി ഡേറ്റിനു ശേഷവും കൂളായി ഉപയോഗിക്കാൻ പറ്റുന്നത് എന്ന് നോക്കാം.

തേൻ

തേൻ എത്ര കാലം കഴിഞ്ഞാലും ചീത്തയാവാത്ത ഒന്നാണ് തേൻ. കാലം കഴിയുന്തോറും തേനിന്റെ നിറം മാറും മാത്രമല്ല അൽപം കൂടി കട്ടിയുള്ളതായി മാറും. എന്നാൽ അൽപം തണുത്ത വെള്ളത്തിൽ മൂടി തുറന്ന് ഇറക്കി വെച്ചാൽ തേൻ വീണ്ടും പഴയ പോലെ ആവും എന്നതാണ് കാര്യം.

അരി

എല്ലാ അരിയേയും ഇത്തരത്തിൽ ഉപയോഗിക്കാൻ പാടില്ല. ബ്രൗൺ നിറമുള്ള അരിയാണ് എക്സ്പയറി ഡേറ്റ് പ്രശ്നമല്ലാത്തത്. കൃത്യമായി പാക്ക് ചെയ്ത് വെച്ചാൽ ദീർഘനാൾ ഉപയോഗിക്കാം അരി.

വെള്ള വിനാഗിരി

വിനാഗിരിയാണ് മറ്റൊന്ന്. ഒരിക്കലും ഇത് വേസ്റ്റാക്കേണ്ട ആവശ്യം ഇല്ല. ഭക്ഷണ ആവശ്യങ്ങൾക്കും വീട് ക്ലീൻ ചെയ്യാനും വിനാഗിരി എത്രകാലം വേണമെങ്കിലും ഉപയോഗിക്കാം.

ഉപ്പ്

എപ്പോഴെങ്കിലും ചീത്തയായി എന്ന് പറഞ്ഞ് ഉപ്പ് കളയുന്നത് കണ്ടിട്ടുണ്ടോ, എന്നാൽ ഒരിക്കലും ഈ ഒരു കാരണത്താൽ ഉപ്പ് കളയേണ്ട ആവശ്യം വരുന്നില്ല.

ചോളപ്പൊടി

ചോളത്തിന്റെ പൊടിയും ഇത്തരത്തിൽ ഉപയോഗിക്കാവുന്നത്. ഒരിക്കലും ചീത്തയായി എന്ന് പറഞ്ഞ് ഇത് കളയേണ്ടി വരില്ല.

പഞ്ചസാര

കേടു വരാത്ത ഒന്നാണ് പഞ്ചസാരയും. ഒരിക്കലും എക്സ്പയറി ഡേറ്റ് നോക്കി വാങ്ങിക്കേണ്ട ആവശ്യമില്ല. എന്നാൽ വെള്ളത്തിൽ നിന്നും ഉറുമ്പുകളിൽ നിന്നും വളരെ കൃത്യമായി സൂക്ഷിക്കണം എന്നതാണ് പ്രത്യേകത.

ഇൻസ്റ്റന്റ് കോഫി

ഇൻസ്റ്റന്റ് കോഫിയാണ് മറ്റൊന്ന്. എന്നാൽ എപ്പോഴും ഫ്രീസറിൽ തന്നെ സൂക്ഷിക്കണം. എക്സ്പയറി ഡേറ്റ് ഒരിക്കലും ഇതിന് പ്രശ്നമല്ല.

മദ്യം

മദ്യം ചീത്തായാവാതെ എത്ര കാലം വേണമെങ്കിലും ഇരിയ്ക്കും. എക്സ്പയറി ഡേറ്റ് നോക്കി വാങ്ങിക്കേണ്ട ആവശ്യമില്ല എന്നതാണ് കാര്യം.

ഡ്രൈ ചെയ്ത് ബീൻസ്

ഡ്രൈ ചെയ്ത ബീൻസ് ഇന്നത്തെ കാലത്ത് ധാരാളം കിട്ടും. ഇതും ഒരിക്കലും എക്സ്പയറി ഡേറ്റ് നോക്കി വാങ്ങിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം.



ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.