Sections

ചെറുധാന്യങ്ങളുടെ ആരോഗ്യഗുണങ്ങൾ

Wednesday, Apr 03, 2024
Reported By Soumya
Health benefits of Small Grains

കൂവരക്, സൊർഗം, ബാജ്റ, കൊടോ, ചാമ, തിന, വരക്, ബാർലി എന്നിങ്ങനെ ഒട്ടേറെയുണ്ട് ചെറുധാന്യങ്ങൾ (മില്ലറ്റുകൾ). കാഴ്ചയിൽ ചെറുതാണെങ്കിലും ചെറുതല്ല അവ നമുക്കു നൽകുന്ന ആരോഗ്യസുരക്ഷ. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള പ്രോട്ടീൻ, ഭക്ഷ്യനാര്, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും കുറഞ്ഞ ഊർജമൂല്യവും ഇവയെ വിശിഷ്ടമാക്കുന്നു.

പുല്ല് വർഗത്തിൽപെടുന്ന ധാന്യവിളയാണ് മില്ലറ്റ് അഥവാ ചെറുധാന്യങ്ങൾ. ഒരുകാലത്ത് മനുഷ്യർ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. എന്നാൽ പ്രധാനമായും മൃഗങ്ങളുടെ കാലിത്തീറ്റയെന്നോണമാണ് പ്രാധ്യാന്യം നൽകിയിരുന്നത്. രുചികരമായ മധുരപലഹാരങ്ങൾ വരെ നിർമ്മിക്കാൻ ഇന്ത്യയിലെ ചെറുധാന്യങ്ങൾ സാധാരണയായി ഉപയോഗിക്കുന്നു. ഉയർന്ന പോഷകഗുണത്തിനും കുറഞ്ഞ ഗ്ലൈസെമിക് സൂചികയ്ക്കും പേരുകേട്ടതാണ് ചെറുധാന്യങ്ങൾ. അവയിൽ ജനപ്രിയമായ ചിലതാണ് ജോവർ അല്ലെങ്കിൽ സോർഗം, റാഗി, ബജ്ര, കൂവരക്, കൊടോ, ചാമ, തിന, വരക്, സാൻവ, ചെന എന്നിവ. ചെറുധാന്യങ്ങൾ നമ്മുടെ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുന്നുവെന്ന് നോക്കാം.

  • ചെറുധാന്യങ്ങളിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ ഉയർന്ന അളവിലുള്ള ഫൈബർ വിശപ്പ് വേഗത്തിൽ ശമിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ തീർച്ചയായും അവരുടെ ഭക്ഷണക്രമത്തിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുത്തണം. ഇതിലൂടെ നിങ്ങൾ ആരോഗ്യവാനും ഫിറ്റും ആയിത്തീരുന്നു.
  • ചെറുധാന്യങ്ങളിൽ നാരുകളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിരിക്കുന്നു. ഇവയുടെ സംയോജനം വൻകുടൽ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ചെറുധാന്യങ്ങളിലെ ലിഗ്നൻ എന്ന ഫൈറ്റോ ന്യൂട്രിയന്റ് വൻകുടലിൽ മാമ്മലിൻ ലിഗ്നൻ ആയി രൂപപ്പെട്ട് സ്തനാർബുദ സാധ്യത തടയുന്നു. മില്ലറ്റ് ഉപഭോഗം സ്തനാർബുദം വരാനുള്ള സാധ്യത 50 ശതമാനം കുറയ്ക്കുന്നു.
  • മില്ലറ്റ് പതിവായി കഴിക്കുന്നത് ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. രക്താതിമർദ്ദം തടയാൻ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് മില്ലറ്റുകൾ.
  • മില്ലറ്റിലെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ദഹന പ്രക്രിയയെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ അളവിൽ നിലനിർത്തുകയും ചെയ്യുന്നു. മില്ലറ്റ് പ്രമേഹ രോഗികൾക്ക് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
  • മില്ലറ്റുകളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകൾ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഇത് നമ്മളിലെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.
  • മില്ലറ്റിന് ഹൃദയാഘാതത്തെ ചെറുക്കാനും ശക്തിയുണ്ട്. ഇവയിലടങ്ങിയ മികച്ച സവിശേഷതകളിലൊന്നാണ് മഗ്നീഷ്യം. ഇത് നമ്മുടെ ശരീരത്തിൽ ഹൃദയാഘാതം കുറക്കാൻ സഹായിക്കുന്ന ഘടകമാണ്.
  • ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുക വഴി ചെറുധാന്യങ്ങൾ പിത്തസഞ്ചിയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
  • ചെറുധാന്യങ്ങളുടെ വലിയ നേട്ടം അവ കാൻസർ സാധ്യത തടയുന്നു എന്നതാണ്. ആന്റി ഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് മില്ലറ്റുകൾ. ഇത് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകാനിടയുള്ള എല്ലാ കാൻസർ കോശങ്ങളെയും പരിശോധിക്കുന്നു. നിങ്ങളുടെ ശരീരത്തിൽ നിന്ന് അത്തരം അപകടകരമായ കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. സൂര്യാഘാതം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ നിന്നും അവ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു.
  • പ്രോട്ടീനുകൾ ധാരാളമായി അടങ്ങിയത് മാംസാഹാരത്തിലാണ്. എന്നാൽ നിങ്ങളൊരു വെജിറ്റേറിയനാണെങ്കിൽ ശരിയായ പ്രോട്ടീൻ ലഭിക്കുന്നതിന് ചെറുധാന്യങ്ങൾ ധൈര്യമായി കഴിക്കാം. പ്രോട്ടീന്റെ കലവറ തന്നെയാണ് ഇവ.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.