നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ എന്തു കഴിക്കണം, കഴിക്കേണ്ട എന്നോർത്ത് ആശങ്കയിലാണോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. പ്രമേഹരോഗികൾ തീർത്തും ഒഴിവാക്കേണ്ട ആ ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. ഈ ഭക്ഷണങ്ങൾ കുടവയർ ഉണ്ടാക്കുകയും കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡ്സിന്റെയും അളവ് കൂട്ടുകയും ചെയ്യും.
- കാർബണേറ്റഡ് പാനീയങ്ങൾ, ഫ്രൂട്ട് പഞ്ച്, മറ്റു മധുരപാനീയങ്ങൾ ഇവയൊന്നും കുടിക്കാൻ പാടില്ല. ഇവയിൽ ഫ്രക്ടോസ് ധാരാളമുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി, വയറിലെ കൊഴുപ്പ്, ഫാറ്റി ലിവർ, ഹൃദ്രോഗം ഇവയ്ക്കും ഈ പാനീയങ്ങളുടെ ഉപയോഗം കാരണമാകും.
- മാർഗരിൻ, പീനട്ട് ബട്ടർ, ക്രീം, സ്പ്രെഡ് ഇവയിലെല്ലാമുള്ള ട്രാൻസ്ഫാറ്റുകൾ ആരോഗ്യത്തിനു ദോഷകരമാണ്. ഇവ ഇൻഫ്ലമേഷൻ കൂട്ടുകയും ഇൻസുലിൻ പ്രതിരോധം, കുടവയർ ഇവയ്ക്കു കാരണമാകുകയും ചെയ്യും.
- പഴം കൊണ്ടുള്ള സ്മൂത്തികൾ ആരോഗ്യകരം തന്നെ. എന്നാൽ അവയിലെല്ലാമുള്ള നാരുകൾ നീക്കം ചെയ്യപ്പെട്ടതാണ്. ഒരു വലിയ അളവിൽ തന്നെ പെട്ടെന്ന് ഇവ കുടിയ്ക്കാൻ പറ്റും. അതിനർത്ഥം. നിങ്ങൾ കാലറി,കാർബോഹൈഡ്രേറ്റ്, ഷുഗർ ഇവയെല്ലാം അധികം അകത്താക്കി എന്നാണ്. പ്രമേഹരോഗികൾ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
- വൈറ്റ് ബ്രഡിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. എന്നാൽ നാരുകൾ വളരെ കുറവും. വൈറ്റ് ബ്രഡും ഇതുപോലെ.റിഫൈൻഡ് ധാന്യപ്പൊടികൾ കൊണ്ടുണ്ടാക്കിയ ഭക്ഷണവും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പകരം മുഴു ധാന്യങ്ങൾ (whole grains) കൊണ്ടുള്ള ബ്രഡ് തിരഞ്ഞെടുക്കാം.
- പഴങ്ങളിൽ ജീവകങ്ങളും ധാതുക്കളും നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്. എന്നാൽ ഉണക്കമുന്തിരി പോലുള്ളവ ഉണങ്ങുമ്പോൾ ഇവയിലെ പഞ്ചസാരയ്ക്ക് ഗാഢത കൂടും. ഇത് ബ്ലഡ് ഷുഗർ കൂട്ടും. ഉണക്കമുന്തിരി പോലുള്ള ഡ്രൈഫ്രൂട്ട്സ് ഒഴിവാക്കി പകരം പഞ്ചസാര കുറവുള്ള പഴങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD): ലക്ഷണങ്ങളും ഫലപ്രദമായ ചികിത്സാ മാർഗങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.