- Trending Now:
മൊബൈൽ നെറ്റ് വർക്കിന്റെ കാര്യത്തിൽ ജാഗ്രത വേണം
വൺ ടൈം പാസ് വേർഡ് ചോദിക്കാതെ, ഒരു മിസ്ഡ് കോൾ വഴി സെക്യൂരിറ്റി സർവീസസ് സ്ഥാപനത്തിന്റെ ഡയറക്ടറുടെ 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചില കോളുകൾ വന്നതിന് പിന്നാലെ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഡയറക്ടറുടെ 50ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഝാർഖണ്ഡിലെ ജംതാര മേഖല കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. സെക്യൂരിറ്റി സർവീസസ് സ്ഥാപനത്തിന്റെ ഡയറക്ടർക്ക് രണ്ടു മണിക്കൂറിനിടെ നിരവധി മിസ്ഡ് കോളുകൾ വന്നു. ചില കോളുകൾക്ക് പ്രതികരിച്ചു. ചിലത് ഒഴിവാക്കി. പിന്നാലെ ഫോണിൽ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഡെബിറ്റ് ചെയ്തതായി സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പോളിസികള്‍ ഇനി കൈ അകലത്ത്; എല്‍ഐസി വാട്ട്സാപ്പ് സേവനങ്ങള്‍ ആരംഭിച്ചു... Read More
ആർടിജിഎസ് ഇടപാടിലൂടെയാണ് പണം നഷ്ടമായിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിം സ്വാപ്പ് വഴിയാകാം തട്ടിപ്പ് എന്നാണ് പൊലീസ് നിഗമനം. ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് സംവിധാനം ദുരുപയോഗം ചെയ്തായിരിക്കാം ഒടിപി നമ്പർ ചോർത്തിയതെന്നാണ് കരുതുന്നത്. സമാന്തരമായ കോളിലൂടെയാകാം തട്ടിപ്പ് നടന്നതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ ദുരുപയോഗം ചെയ്ത് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് കരസ്ഥമാക്കി തട്ടിപ്പ് നടത്തുന്ന രീതിയാണ് സിം സ്വാപ്പ്.ഡ്യൂപ്ലിക്കേറ്റ് സിമ്മിൽ വരുന്ന ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നത്. ടെലിഫോൺ, മൊബൈൽ നെറ്റ് വർക്ക് ജീവനക്കാരൻ എന്ന വ്യാജേന ഉപഭോക്താവിനെ ബന്ധപ്പെട്ട് വ്യക്തിപരമായ വിവരങ്ങൾ ചോർത്തിയെടുത്താണ് തട്ടിപ്പ് നടത്തുന്നത്.
ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ഇനി യുപിഐ വഴി ഇടപാട് നടത്താം... Read More
സിം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരുമായി പങ്കുവെയ്ക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മൊബൈൽ നെറ്റ് വർക്കിന്റെ കാര്യത്തിൽ ജാഗ്രത വേണം. ഫോണിൽ കുറച്ചുനേരം അധികം നെറ്റ് വർക്ക് ലഭിക്കുന്നില്ലെങ്കിൽ ഉടൻ തന്നെ ടെലികോം കമ്പനിയെ വിളിച്ച് പരാതിപ്പെടണമെന്നും വിദഗ്ധർ പറയുന്നു. തന്റെ പേരിൽ ഡ്യൂപ്ലിക്കേറ്റ് സിം ആരും എടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.