- Trending Now:
ഒരുപോലെ പ്രയോജനപ്രദമായതിനാല്‍ അത് വിജയിക്കുകയും ചെയ്യുന്നു
സാധാരണക്കാര്‍ക്ക് വാട്ട്‌സാപ്പ് സേവനങ്ങള്‍ ഏറ്റവും ഫലപ്രദമായ ആശയ കൈമാറ്റ മാര്‍ഗമായതിനാല്‍ പല കമ്പനികളും ഇപ്പോള്‍ വാട്ട്‌സാ പ്പിലൂടെ അവരുടെ സേവനങ്ങള്‍ നല്‍കുന്നുണ്ട്. പരമ്പരാഗത രീതിയില്‍ നിന്നും മാറിയുള്ള ഇത്തരം രീതികള്‍ ഉപഭോക്താക്കള്‍ക്കും, കമ്പനികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായതിനാല്‍ അത് വിജയിക്കുകയും ചെയ്യുന്നു. ഇപ്പോള്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും വാട്ട്‌സാപ്പ് സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പോളിസി ഉടമകള്‍ക്ക് പ്രീമിയം സ്റ്റേറ്റ്മെന്റ്, യുലിപ് പ്ലാന്‍ സ്റ്റേറ്റ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ വാട്ട്‌സാപ്പ് ചാറ്റ് ബോക്സിലൂടെ വളരെ സൗകര്യപ്രദമായി ലഭിക്കും. തങ്ങളുടെ പോളിസി ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ സേവനത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂവെന്നും ആര്‍ക്കെങ്കിലും അതേ ആനുകൂല്യങ്ങള്‍ വേണമെങ്കില്‍, എല്‍ഐസിയുടെ സൈറ്റില്‍ പോയി ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും എല്‍ ഐ സി അറിയിച്ചു.
എങ്ങനെ എല്‍ ഐ സി വാട്ട്‌സാപ്പ് സേവനങ്ങള്‍ക്കായി റജിസ്റ്റര്‍ ചെയ്യാം?
8976862090 എന്ന എല്‍ഐസിയുടെ ഔദ്യോഗിക വാട്ട്‌സാപ്പ് നമ്പര്‍ സേവ് ചെയ്യുക
എല്‍ഐസി ഇന്ത്യയുടെ ചാറ്റ് ബോക്‌സില്‍ ഒരു 'ഹായ്' അയയ്ക്കുക
തുടര്‍ന്ന് എല്‍ഐസി വാട്ട്‌സാപ്പ് നിങ്ങള്‍ക്ക് 11 ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് അയയ്ക്കും
നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
LIC വാട്ട്‌സാപ്പ് ആവശ്യമായ വിശദാംശങ്ങള്‍ നിങ്ങളുമായി പങ്കിടും
എന്നാല്‍, എല്‍ഐസി ഉപഭോക്താക്കള്‍ എല്‍ഐസിയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പോളിസി റജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രമേ ഇത് ചെയ്യാവൂ
ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ഇനി യുപിഐ വഴി ഇടപാട് നടത്താം... Read More
എല്‍ഐസി പോളിസി ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യുന്നതെങ്ങിനെ?
ലൈഫ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.licindia.in സന്ദര്‍ശിക്കുക
'കസ്റ്റമര്‍ പോര്‍ട്ടലില്‍' ക്ലിക്ക് ചെയ്യുക
നിങ്ങളൊരു പുതിയ ഉപയോക്താവാണെങ്കില്‍, 'പുതിയ ഉപയോക്താവ്' എന്നതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിക്കുക
യൂസര്‍ ഐഡിയും പാസ്വേഡും തിരഞ്ഞെടുത്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക
നിങ്ങളുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക
ഇപ്പോള്‍ 'അടിസ്ഥാന സേവനങ്ങള്‍' എന്നതിലേക്ക് പോയി 'സേവനങ്ങള്‍ ചേര്‍ക്കുക' ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിക്കുക, നിങ്ങളുടെ പോളിസി റജിസ്റ്റര്‍ ആകും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.