Sections

നിയോലൈറ്റ് സെഡ്‌കെഡബ്ല്യു ലൈറ്റിംഗ്‌സ് ലിമിറ്റഡ് ഐപിഒയ്ക്ക്

Tuesday, Jan 13, 2026
Reported By Admin
Neolite ZKW Lighting Files DRHP for ₹600 Cr IPO

കൊച്ചി: ഓട്ടോമോട്ടീവ് ലൈറ്റിങ് ഉൽപ്പന്നങ്ങളുടെ മുന്നിര നിർമ്മാതാക്കളും ആഗോള വിതരണക്കാരുമായ നിയോലൈറ്റ് സെഡ്കെഡബ്ല്യു ലൈറ്റിംഗ്സ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകൾ (ഡിആർഎച്ച്പി) സമർ്പ്പിച്ചു. ഐപിഒയിലൂടെ 600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 200 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 75 കോടി രൂപയുടെ പ്രീ- ഐപിഒ പ്ലേസ്മെൻറിനും കമ്പനിക്ക് പദ്ധതിയുണ്ട്.

ആനന്ദ് രതി അഡൈ്വസേഴ്സ് ലിമിറ്റഡ്, സിസ്റ്റമാറ്റിക്സ് കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.