- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ എസ്കെ ഫിനാൻസ് ഐസിഐസിഐ പ്രുഡെൻഷ്യൽ ഇൻഷൂറൻസുമായി തന്ത്രപരമായ സഹകരണം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഈ സഹകരണത്തിലൂടെ എസ്കെ ഫിനാൻസിൻറെ ഉപഭോക്താക്കൾക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഇൻഷൂറൻസ് ലഭ്യമാകുകയും അവർക്ക് ആവശ്യമായ സാമ്പത്തിക പരിരക്ഷ നൽകുകയും ചെയ്യും.
എസ്കെ ഫിനാൻസിന് ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും ഉള്ള ശക്തമായ സാന്നിധ്യം വഴി 9.3 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കൾക്ക് വായ്പാ കേന്ദ്രീകൃത ഇൻഷൂറൻസ് പദ്ധതികൾ നൽകാനും അവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സാധിക്കും.
ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് കുറഞ്ഞ തോതിൽ മാത്രം സാമ്പത്തിക സേവനങ്ങൾ ലഭ്യമായിട്ടുള്ള വ്യക്തികൾക്ക്, ലളിതവും സുഗമവുമായ വായ്പാ ഇൻഷൂറൻസ് പദ്ധതികൾ വഴി ഉത്തരവാദിത്തത്തോടു കൂടി വായ്പകൾ നേടുന്നതിനും കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ നേടുന്നതിനും ഈ സഹകരണം വഴിയൊരുക്കും. നഷ്ട സാധ്യതകൾ മെച്ചപ്പെട്ട രീതിയിൽ ആസൂത്രണം ചെയ്യാനും കുടുംബത്തിൻറെ സാമ്പത്തിക പദ്ധതികൾ തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഇതു വഴിയൊരുക്കും.
മുൻനിര എൻബിഎഫ്സി ആയ എസ്കെ ഫിനാൻസുമായി സഹകരിക്കാൻ തങ്ങൾക്ക് ആഹ്ളാദമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷൂറൻസ് കമ്പനി ക്രെഡിറ്റ് ലൈഫ് ആൻറ് പ്രൊട്ടക്ഷൻ വിഭാഗം വിതരണ മേധാവി ഉപേന്ദ്ര പ്രഭു പറഞ്ഞു. എല്ലാവർക്കും ഇൻഷൂറൻസ് എന്ന ലക്ഷ്യം നേടാനാവുന്ന വിധത്തിൽ സാന്ദ്രത വർധിപ്പിക്കാനുള്ള സുപ്രധാന മാർഗം വിതരണമാണ്. ഉപഭോക്താക്കളുടെ ദീർഘകാല സാമ്പത്തിക പരിരക്ഷാ ആവശ്യങ്ങൾക്കു പിന്തുണ നൽകുകയും ഇൻഷൂറൻസ് ലഭ്യത മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന കമ്പനിയുടെ ശ്രദ്ധാമേഖലയ്ക്ക് അനുസൃതമാണ് ഈ സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു സ്ഥാപനങ്ങളും ഉപഭോക്തൃ കേന്ദ്രീകൃതമായാണു പ്രവർത്തിക്കുന്നതെന്നും ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകുന്നതിലാണ് ഇരു സ്ഥാപനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാൽ ഉപഭോക്താവിൻറെ കുടുംബത്തിന് വായ്പയുടെ ബാധ്യതയാവില്ല ഉണ്ടാകുന്നതെന്നും അതൊരു ആസ്തിയായിരിക്കും എന്നും ഉറപ്പാക്കുന്നതാണ് വായ്പാ ഇൻഷൂറൻസിൻറെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
വായ്പകൾ നൽകുന്നതിനും അപ്പുറത്തേക്കു പോകുന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എസ്കെ ഫിനാൻസ് ഹോൾ ടൈം ഡയറക്ടർ യാഷ് സേത്തിയ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കൾ സാമ്പത്തികമായി പ്രതിരോധ ശക്തിയുള്ളവരായി മാറുന്നു എന്നുറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അവരുടെ കുടുംബങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും വായ്പാ ബാധ്യതകളിൽ നിന്നും സംരക്ഷിക്കണം. ഈ ദിശയിലെ സുപ്രധാന നാഴികക്കല്ലാണ് ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫുമായുള്ള സഹകരണം. തങ്ങളുടെ ഇൻഷൂറൻസ് മേഖലയുമായി ബന്ധപ്പെട്ട വിപുലമായ കാഴ്ചപ്പാടുമായി ചേർന്നു പോകുന്നതാണ് ഈ നീക്കമെന്നും പുതിയ ഭാരതത്തിനായി ഇൻഷൂറൻസ് വായ്പാ പദ്ധതികൾ നൽകുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈഫ് ഇൻഷൂറൻസും ഉപഭോക്താക്കളുടെ ദീർഘകാല സാമ്പത്തിക ക്ഷേമവും ലളിതമാക്കാനുള്ള ഇരു സ്ഥാപനങ്ങളുടേയും യോജിച്ചുള്ള പ്രതിബദ്ധതയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.