- Trending Now:
ചാവക്കാട് താലൂക്കിലെ ചാവക്കാട് നഗരസഭ അഞ്ച്, ആറ് വാർഡുകളിലായുള്ള പുന്ന, കടപ്പുറം ഗ്രാമപഞ്ചായത്തിലെ മാട്ടുമ്മൽ എന്നീ പ്രദേശങ്ങളിൽ ന്യായവില കടയ്ക്ക് ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-62. എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ആസ്തി തെളിയിക്കുന്ന രേഖകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, താലൂക്ക് സപ്ലൈ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സെയിൽസ്മാൻ രജിസ്റ്ററിന്റെ അസ്സൽ (ന്യായവിലകടയിൽ സെയിൽസ്മാനായി ജോലി പരിചയം ഉള്ളവർക്ക്), സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഹാജരാക്കണം. ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ഹാജരാക്കേണ്ടതാണ്.
ന്യായവിലകട നടത്തുന്നതിന് രണ്ടുമാസത്തേക്ക് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിന് ശേഷിയുള്ള കെട്ടിടം ഉണ്ടായിരിക്കണം. കെട്ടിടം സ്വന്തമല്ലെങ്കിൽ കെട്ടിട ഉടമയുടെ സമ്മതപത്രവും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ ജില്ലാ സപ്ലൈ ഓഫീസിലും, തൃശ്ശൂർ ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകളിലും ബന്ധപ്പെടുക. നിശ്ചിതമാതൃകയിലുള്ള അപേക്ഷാ ഫോം ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും (www.civilsupplieskerala.gov.in), ജില്ല/ താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്.
പുന്ന പ്രദേശത്തെ ലൈസൻസിക്കായി ജൂലൈ 11 ന് രാവിലെ 11 വരെയും. മാട്ടുമ്മൽ പ്രദേശത്തെ ലൈസൻസിക്കായി ജൂലൈ 12 ന് രാവിലെ 11 വരെയും നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. ഫോൺ: 04872502525, 2360046.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.