- Trending Now:
വിദ്യാർഥികളുടെ സംരംഭകത്വ ആശയങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പുതിയ കണ്ടുപിടുത്തങ്ങൾക്ക് സ്റ്റാർട്ടപ്പ്, യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം പോലുള്ള പദ്ധതികൾ വഴി സഹായം ലഭ്യമാക്കും. കൊട്ടാരക്കര നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസും ഉന്നത വിജയികളെ ആദരിക്കലും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സാങ്കേതികവിദ്യയുടെ സഹായം പഠനരീതിയെ മാറ്റുന്നതിൽ ഏറെ സ്വാധീനം ചെലുത്തി. മനുഷ്യരെ മറികടക്കുന്ന തരത്തിലുള്ള നിർമിതബുദ്ധി പോലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. മനുഷ്യ സമൂഹത്തിന് ഗുണം ചെയ്യുന്ന തരത്തിൽ അറിവിനെ പ്രയോജനപ്പെടുത്തണം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ കാലാനുസൃത മാറ്റം ലോകോത്തര നിലവാരത്തിൽ എത്തിച്ചതായും മന്ത്രി പറഞ്ഞു.
ക്ഷീരമേഖലയ്ക്കായി സമഗ്ര സേവന പദ്ധതികളെത്തി... Read More
കൊട്ടാരക്കര നഗരസഭാ പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെയുമാണ് ആദരിച്ചത്. സൗപർണിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ് മോട്ടിവേഷൻ ക്ലാസ് നയിച്ചു. വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിതി ചെയർമാൻ കെ ഉണ്ണികൃഷ്ണൻ മേനോൻ, തദ്ദേശസ്ഥാപന പ്രതിനിധികൾ, കൗൺസിലർമാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.