Sections

എന്റെ കേരളം മേള കുടുംബശ്രീ നേടിയത് റെക്കോര്‍ഡ് വരുമാനം

Friday, May 06, 2022
Reported By admin
kudumbashree

പച്ചക്കറി വിപണനത്തിനുള്ള നാട്ടുചന്ത ഉള്‍പ്പെടെയുള്ള സ്റ്റാളുകളില്‍  6,74,602 രൂപയുടെയും കഫേയില്‍ നിന്ന് 8,70,970 രൂപയുടെയും വിപണനം നടന്നു.


രണ്ടാം പിണറായി  വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം  പ്രദര്‍ശന മേളയില്‍  ഗ്രാമീണ ഉത്പ്പന്നങ്ങളും ഭക്ഷ്യവിഭവങ്ങളും വിറ്റഴിച്ച് റെക്കോര്‍ഡ് വരുമാനം നേടിയിരിക്കുകയാണ് കുടുംബശ്രീ. ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ നടന്ന മേളയില്‍ കുടുംബശ്രീ കഫേയുടെ ആറു യൂണിറ്റുകളിലും 23  വിപണന സ്റ്റാളുകളിലുമായി നടന്നത്  15.45 ലക്ഷം രൂപയുടെ കച്ചവടം.പച്ചക്കറി വിപണനത്തിനുള്ള നാട്ടുചന്ത ഉള്‍പ്പെടെയുള്ള സ്റ്റാളുകളില്‍  6,74,602 രൂപയുടെയും കഫേയില്‍ നിന്ന് 8,70,970 രൂപയുടെയും വിപണനം നടന്നു.

വിവിധ മേഖലയില്‍ നിന്നുള്ള 73 സംരംഭകരരെ 24 സ്റ്റാളുകളിലായി  കടുംബശ്രീ അണിനിരത്തി. ഇവരുടെ 182 ഇനം ഉത്പന്നങ്ങളും 32 ജെ. എല്‍. ജി. യൂണിറ്റുകളുടെയും  കാര്‍ഷിക ഉല്‍പ്പന്നങ്ങളും  മേളയില്‍ കച്ചവടത്തിനൊരുക്കിയിരുന്നു. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ കുടുംബശ്രീകളില്‍ നിന്നെത്തിയ 6 കഫേ യൂണിറ്റുകള്‍ ഒരുക്കിയ  ഫുഡ് കോര്‍ട്ടില്‍ വലിയ തിരക്കായിരുന്നു.

ഇതിനു പുറമെ കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, ബാഗുകള്‍, ഇരുമ്പ് പാത്രങ്ങള്‍, നാടന്‍ കത്തികള്‍, കളിമണ്‍ പാത്രങ്ങള്‍, ചക്ക വിഭവങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ഫാന്‍സിആഭരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, സാനിറ്ററി വെയേഴ്സ്, പലഹാരങ്ങള്‍, കേക്ക്, ചോക്ലേറ്റ് തുടങ്ങിയവയും മെച്ചപ്പെട്ട രീതിയില്‍ വിറ്റഴിക്കാന്‍ സാധിച്ചത് കുടുംബശ്രീയുടെ വരുമാനം കുതിപ്പിലാക്കി.

 

Story highlights: Ente Keralam Fair: Kudumbasree with a record income of Rs 15.45 lakh


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.