- Trending Now:
ഒരു സ്ഥാപനത്തിന്റെ യഥാർത്ഥ ശക്തി അവിടെയുള്ള സ്റ്റാഫാണ്. അതുകൊണ്ടുതന്നെ സ്റ്റാഫിനെ നമ്മോടൊപ്പം ചേർത്തു നിർത്തുക എന്നത് ഏതൊരു ബിസിനസ്സുകാരനും ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ്. സ്റ്റാഫ് സംതൃപ്തരായാൽ മാത്രമേ സ്ഥാപനത്തിനും സ്ഥിരമായ വളർച്ച നേടാനാകൂ.
സ്റ്റാഫിനെ ചേർത്തു നിർത്താനുള്ള ഏറ്റവും നല്ല മാർഗം സാമ്പത്തിക പിന്തുണയാണ്. ഇൻസെൻറീവ്, ബോണസ്, ശമ്പള വർധനവ് തുടങ്ങിയവയ്ക്കൊപ്പം അവരുടെ വ്യക്തിഗത ആവശ്യങ്ങൾ മനസ്സിലാക്കി വിവാഹം, ആരോഗ്യ ചെലവുകൾ തുടങ്ങിയ കാര്യങ്ങളിൽ സഹായം നൽകുന്നത് വലിയ ആത്മവിശ്വാസം നൽകും.
രണ്ടാമത്തെ മാർഗം അംഗീകാരം നൽകുക എന്നതാണ്. മികച്ച പെർഫോമൻസിന് അവാർഡുകൾ നൽകുക, പോസ്റ്റുകൾ ഉയർത്തുക, അല്ലെങ്കിൽ എല്ലാവരുടെയും മുന്നിൽ പ്രശംസിക്കുക - ഇവയൊക്കെ സ്റ്റാഫിന് വലിയ പ്രചോദനമാണ്. ഒരോ ചെറിയ അംഗീകാരവും അവരുടെ ആത്മവിശ്വാസം വളരെയധികം വർധിപ്പിക്കും.
മൂന്നാമത്തെ മാർഗം അവരെ സ്ഥാപനത്തിന്റെ ഭാഗമാക്കുക എന്നതാണ്. മികച്ച സ്റ്റാഫിനെ പാർട്ണറായി ഉൾപ്പെടുത്തുകയോ ഷെയർ നൽകുകയോ ചെയ്യുന്നത് അവർക്ക് സ്ഥാപനത്തോടുള്ള താത്പര്യം വർധിപ്പിക്കും. സ്റ്റാഫ് തന്നെയാണ് ബിസിനസിനെ ഉയർത്തുന്നത് എന്ന സത്യം മനസ്സിലാക്കി അവരെ വിലമതിച്ച് മുന്നോട്ട് പോകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.