Sections

ട്വിറ്റര്‍ നഷ്ടത്തിലാകും മുന്നറിയിപ്പുമായി മസ്‌ക് !

Sunday, Nov 13, 2022
Reported By admin
Elon Musk

2023 കമ്പനി ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിടുമെന്ന് മസ്‌ക്‌ 

 

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്വിറ്റര്‍ പാപ്പരാവാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഇലോണ്‍ മസ്‌ക്. ട്വിറ്ററിലെ ജീവനക്കാരുമായി മസ്‌ക് കാര്യം സംസാരിച്ചെന്നാണ് വിവരം. ബ്ലൂംബെര്‍ഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജീവനക്കാരുടെ എണ്ണം കുറച്ചതിന് പിന്നാലെ ട്വിറ്ററിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രാജി കമ്പനിക്ക് തിരിച്ചടിയാവുകയാണ്.

ട്വിറ്റര്‍ സ്‌പേസിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഏറ്റവും പുതുതായി കമ്പനി വിട്ടത്. ഇന്നലെ ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ലീ കിസ്‌നര്‍ രാജി വെച്ചിരുന്നു. പരസ്യദാതാക്കളുടെ ആശങ്കകള്‍ ലഘൂകരിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ക്കിടെയാണ് പുതിയ പ്രതിസന്ധി.ചീഫ് പ്രൈവസി ഓഫീസറും ചീഫ് കംപ്ലെയന്‍സ് ഓഫീസറും രാജിവെച്ചതായി റിപ്പോര്‍ട്ടുണ്ട്.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജി വെച്ചതോടെ ട്വിറ്ററിന്മേലുള്ള നിരീക്ഷണം യുഎസ് ട്രേഡ് കമ്മീഷന്‍ ശക്തമാക്കിയിട്ടുണ്ട്. ട്വിറ്റര്‍ ഡീലിനായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ സര്‍ക്കാരുകളില്‍ നിന്ന് മസ്‌ക് പണം സ്വീകരിച്ച കാര്യം അേേന്വഷിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു. പ്രതിദിനം 4 മില്യണ്‍ ഡോളറിലധികം നഷ്ടമാണ് ട്വിറ്റര്‍ നേരിടുന്നത്.

44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്.പിന്നാലെ ചെലവ് ചുരുക്കലിന്റെ ഭാഗമായി കമ്പനിയിലെ ജീവനക്കാരെ മസ്‌ക് കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ 2023ല്‍ കമ്പനി മില്യണ്‍ ഡോളറിന്റെ നഷ്ടം നേരിടുമെന്ന് മസ്‌ക് പറഞ്ഞതായാണ് റിപ്പോര്‍ട്ട് .മസ്‌ക് ട്വിറ്ററിന്റെ കൈയ്യിലെത്തിയ പിന്നാലെ അനിശ്ചിതത്വം ചൂണ്ടി പരസ്യദാതാക്കള്‍ പിന്മാറിയത് ട്വിറ്ററിന്റെ വരുമാനത്തെ ബാധിച്ചു.

13 ബില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് ട്വിറ്ററിനുള്ളത്. പലിശ ഇനത്തില്‍ മാത്രം വരുന്ന 12 മാസത്തിനുള്ളില്‍ 1.2 ബില്യണ്‍ ഡോളറോളം ട്വിറ്ററിന് ചെലവാകും. വരുമാനം ഉയര്‍ത്തുന്നതിനായി ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ എട്ട് ഡോളര്‍ ഈടാക്കാന്‍ മസ്‌ക് തീരുമാനിച്ചിരുന്നു. പ്രതിമാസം 719 രൂപയായിരിക്കും. ഇന്ത്യയില്‍ ട്വിറ്റര്‍ ബ്ലൂവിന്റെ പ്രതിമാസ നിരക്ക്.
 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.