Sections

ഡൊണാള്‍ഡ് ട്രംപിന്റെ എതിരാളിയെ പിന്തുണയ്ക്കുമെന്ന് ഇലോണ്‍ മസ്‌ക്

Saturday, Nov 26, 2022
Reported By admin
elon musk

ട്വിറ്ററില്‍ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള വോട്ടെടുപ്പ് കഴിഞ്ഞയാഴ്ച മസ്‌ക് ആരംഭിച്ചു


തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് തുറന്നു പറയുന്ന വ്യക്തിയാണ് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്. ഇപ്പോള്‍ 2024-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് മത്സരിച്ചാല്‍, ട്രംപിന്റെ എതിരാളിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടെസ്ല സിഇഒ. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെ പിന്തുണയ്ക്കുമെന്ന് മാസ്‌ക് പറഞ്ഞു. 
 
അതേസമയം, ട്വിറ്ററില്‍ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള വോട്ടെടുപ്പ് കഴിഞ്ഞയാഴ്ച മസ്‌ക് ആരംഭിച്ചു. മെയ് മാസത്തില്‍, താന്‍ മുമ്പ് ഡെമോക്രാറ്റിന് വോട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ 'അവര്‍ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും പാര്‍ട്ടിയായി മാറിയിരിക്കുന്നു, അതിനാല്‍ എനിക്ക് അവരെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യുമെന്നും' മസ്‌ക് ട്വീറ്റ് ചെയ്തു.   

അതേസമയം, ട്വിറ്ററിലേക്ക് തിരികെയെത്താന്‍ താല്പര്യമില്ലെന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഡെമോക്രാറ്റ് ജോ ബൈഡന്റെ  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയം പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ട്രംപിന്റെ അനുയായികള്‍ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയതായിരുന്നു അദ്ദേഹത്തിന് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്താന്‍ കാരണം. കൂടുതല്‍ അക്രമത്തിന് പ്രേരണയാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട്  ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തതായി ട്വിറ്റര്‍ അറിയിക്കുകയായിരുന്നു. 'അതിന് ഒരു കാരണവും ഞാന്‍ കാണുന്നില്ല' എന്നാണ് ട്വിറ്ററിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് ട്രംപിന്റെ പ്രതികരണം. തന്റെ ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പ്  സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത  പുതിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ഉറച്ചുനില്‍ക്കും. ട്രൂത്ത് സോഷ്യലില്‍ ട്വിറ്ററിനേക്കാള്‍ മികച്ച ഉപയോക്തൃ ഇടപെടലുണ്ടെന്നും അത്  അതിശയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. 

ട്രംപിനെ ട്വിറ്ററിലേക്ക് തിരികെയെത്തിക്കണോ എന്ന കാര്യത്തില്‍ ട്വിറ്റര്‍ മേധാവി എലോണ്‍ മസ്‌ക് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.