Sections

എൽഡൊറാഡോ അഗ്രിടെക് ഐപിഒയ്ക്ക്

Wednesday, Sep 10, 2025
Reported By Admin
Eldorado Agritech (Srikar Seeds) files ₹1000 Cr IPO

കൊച്ചി: ശ്രീകർ സീഡ്സ് എന്ന ബ്രാൻഡിൽ കാർഷികമേഖലയിൽ വിത്തുമുതൽ വിളവെടുപ്പുവരെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന എൽഡൊറാഡോ അഗ്രിടെക് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

തെലങ്കാന ആസ്ഥാനമായുള്ള കമ്പനി ഐപിഒയിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 340 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 660 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആനന്ദ് രതി അഡൈ്വസേഴ്സ് ലിമിറ്റഡ്, ഇക്വിറസ് കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.