Sections

കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള എളുപ്പവഴികൾ

Friday, Jan 12, 2024
Reported By Soumya

പഠനത്തിൽ ഏറ്റവും മുന്നിൽ എത്തുക എന്നതാണ് ഇന്നത്തെ കുട്ടികളുടെ ചിന്ത. മിക്കവരും ഒന്നിനൊന്ന് മികച്ചവരാണ്. പഠനത്തിൽ കുറച്ചൊന്ന് പുറകോട്ട് പോയാൽ നിലനിൽപ്പില്ല എന്ന അവസ്ഥയായി. ഓർമക്കുറവ്, പഠനഭാരം, ടെൻഷൻ എന്നിവയൊക്കെ കുട്ടികളുടെ പ്രധാന പ്രശ്നങ്ങളാണ്. പഠനകാര്യങ്ങളിൽ കുട്ടികൾക്ക് ഇടയ്ക്കിടെ കൗൺസലിങ് നൽകുന്നത് നല്ലതാണ്.

കൃത്യമായ ദിനചര്യയുണ്ടെങ്കിൽ ആർക്കും പഠനത്തിൽ മുന്നിലെത്താം. നല്ല സ്കൂളുകളും അന്തരീക്ഷവും ഉണ്ടായിരിക്കുന്നതും പഠനത്തെ മെച്ചപ്പെടുത്തും. നിങ്ങളുടെ പഠനരീതി ഒന്നു മാറ്റി നോക്കൂ. പിന്നെ പഠിക്കാം എന്ന് പറഞ്ഞ് മാറ്റിവയ്ക്കുന്നവർ അവസാനം ഏറെ ബുദ്ധിമുട്ടാറുണ്ട്. പ്രയാസമേറിയ വിഷയങ്ങൾ പെട്ടെന്ന് പഠിക്കാൻ ആരും ശ്രമിക്കാറില്ല. അതിനോട് എന്നും മടിയായിരിക്കും. നിങ്ങളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ചില എളുപ്പവഴികൾ നോക്കാം.

  • പാഠ്യവിഷയങ്ങൾ അന്നുതന്നെ വായിച്ചുതീർക്കാൻ ശ്രമിക്കുക. ഇതിൽ പ്രയാസമേറിയ വിഷയങ്ങൾ ആദ്യം തീർക്കുക. അതിനുവേണം മുൻഗണന നൽകാൻ. ആഴ്ചതോറും വായിച്ചത് വായിച്ചുക്കൊണ്ടിരിക്കുക.
  • അവസാനനിമിഷം പഠിക്കാൻ കൂട്ടിവയ്ക്കുന്നവർ ഉറക്കമൊഴിച്ച് പഠിക്കും. എന്നാൽ ഇത് പഠിച്ചതൊക്കെ മറന്നുപോകാൻ ഇടവരുത്തും. പരീക്ഷാസമയത്തും കുട്ടികൾ എട്ട് മണിക്കൂർ ഉറങ്ങിയിരിക്കണം.
  • ഒന്നിലധികം തവണ വായിക്കാൻ ശ്രമിക്കുക. വാക്കുകളുടെയും തത്ത്വങ്ങളുടെയും അർത്ഥം മനസ്സിലാക്കി വായിക്കുക. പ്രധാനപ്പെട്ടവ മറ്റൊരു നോട്ട്ബുക്കിൽ എഴുതിവെക്കുക. പഠനം അവസാനിപ്പിക്കുമ്പോൾ ഈ നോട്ട്ബുക്കിലൂടെ ഒന്നു കടന്നുപോകുക.
  • പഠിക്കുമ്പോൾ പലർക്കും ഉറക്കം വരാം. എന്നാൽ ഇത്തരം അവസ്ഥകൾ വരുമ്പോൾ മറ്റെന്തെങ്കിലും ഇഷ്ടപ്പെടുന്ന പ്രവൃത്തികൾ ചെയ്യുക. മനസ്സ് മാറിയാൽ വീണ്ടും ഇരുന്ന് പഠിക്കുക.
  • ചിട്ടയായ പഠന പ്രവർത്തനം, പഠനവേളയിൽ തയ്യാറാക്കിയ നോട്ട്സ്, മാതൃകാ ചോദ്യങ്ങൾ എന്നിവ പരീക്ഷാഭയം ഒരു പരിധിവരെ ഇല്ലാതാക്കും.
  • ദിവസവും കുറച്ച് സമയം വ്യായാമത്തിനുവേണ്ടി ചിലവഴിക്കുന്നത് പഠനത്തിന് ഗുണം ചെയ്യും.
  • നല്ല കുടുംബാന്തരീക്ഷവും, പഠനപ്രവർത്തനത്തിന് പ്രജോദനം ചെയ്യുന്ന ആൾക്കാരുടെ സമീപനവും പഠനത്തിന് ഉപകരിക്കും.
  • നിങ്ങൾ ഏറ്റവും കൂടുതൽ എവിടെയാണോ ഇരിക്കാൻ ഇഷ്ടപ്പെടുന്നത് അവിടം പഠിക്കാൻ ഉപയോഗിക്കാം.
  • കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ടിവി ഭ്രമം മാറ്റേണ്ടതാണ്. ഇത് നിങ്ങളുടെ കുട്ടികളുടെ ഭാവിയെ തന്നെ തകിടം മറിക്കും. കുട്ടികൾക്ക് ടിവി കാണാനുള്ള സമയം ക്രമീകരിക്കുക. കുട്ടികൾ അറിയാതെ ടിവി കാണാൻ ശ്രമിക്കുക.
  • പഠനത്തിൽ പിന്നിൽ ആയി എന്നുകരുതി അവരെ വിമർശിക്കാതിരിക്കുക. അവർക്ക് പഠിക്കാനുള്ള ആത്മവിശ്വാസം നൽകി കൂടെ നിൽക്കുക.
  • കുട്ടികളുടെ ഓരോ ഘട്ടത്തിന്റെയും പ്രത്യേകത മനസ്സിലാക്കി അവരോടുള്ള സമീപനം പ്ലാൻ ചെയ്യുക. അവർ എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കുക. പഠനത്തിൽ മുന്നിൽ എത്തുകയെന്ന ലക്ഷ്യം അവരിൽ ഉണർത്തിക്കൊടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.