Sections

ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനായി സംരംഭകരെ ദുബായ് മാടിവിളിക്കുന്നു

Saturday, Jul 16, 2022
Reported By admin
dubai
business in Dubai

ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സ്ഥലങ്ങളില്‍ ഒന്നായി ദുബായ് കണക്കാക്കപ്പെടുന്നു


ദുബായ് എന്നാല്‍ പലരുടെയും സ്വപ്‌ന നഗരമാണ്. ഇപ്പോഴിതാ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനായി സംരംഭകരെ ദുബായ് ക്ഷണിക്കുന്നു. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു ബിസിനസ്സ് ഹബ്ബാണ് ദുബായ്. ഒരു പുതിയ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ ചിറകിലാണ് ദുബായ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഗോള്‍ഡന്‍ വിസ സ്‌കീമും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കലും ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ മില്ലേനിയലുകള്‍ക്ക് ദുബായിയെ പ്രിയങ്കരമാക്കുന്നു. ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സ്ഥലങ്ങളില്‍ ഒന്നായി ദുബായ് കണക്കാക്കപ്പെടുന്നു.

ദുബായില്‍ ബിസിനസ്സ് ആരംഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിനും എമിറേറ്റിന്റെ ഡിജിറ്റല്‍ ബിസിനസ് ഇന്‍ഫ്രാസ്ട്രക്ചറിനെ ഉത്തേജിപ്പിക്കുന്നതിനുമായിട്ടാണ്, ദുബായ് ചേംബര്‍ ഓഫ് ഡിജിറ്റല്‍ ഇക്കണോമി  നിലവിലുള്ള നിയമങ്ങളും സാമ്പത്തിക നയങ്ങളും ഭേദഗതി ചെയ്യുന്നത്. എല്ലാ ആഗോള ബിസിനസ് ഹോട്ട്സ്പോട്ടുകളുമായുള്ള കണക്റ്റിവിറ്റിയും സുരക്ഷിതമായ കോസ്മോപൊളിറ്റന്‍ അന്തരീക്ഷവും ഉള്ളതിനാല്‍, ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സ്ഥലങ്ങളിലൊന്നായി ദുബായ് ഇതിനകം കണക്കാക്കപ്പെടുന്നു.

ഇത്തരമൊരു സമയത്താണ് ദുബായിലെ ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിന്റെ  ഏജന്‍സികളിലൊന്നായ മുഹമ്മദ് ബിന്‍ റാഷിദ് എസ്റ്റാബ്ലിഷ്മെന്റ് ഫോര്‍ സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് ഡെവലപ്മെന്റ് (ദുബായ് SME) കണ്‍സെപ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും യുവാക്കളെ അവരുടെ ക്രിയാത്മക ആശയങ്ങള്‍ വിജയകരമായ പ്രോജക്റ്റുകളായി വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു പുതിയ ബിസിനസ് ഇന്‍കുബേറ്ററാണിത്. ബിസിനസ്സില്‍, ഏറ്റവും പ്രയാസമേറിയ ഭാഗം ഒരു ആശയത്തെ പ്രായോഗിക ബിസിനസ്സാക്കി മാറ്റുക എന്നതാണ്. ഇവിടെയാണ് സംരംഭകര്‍ക്ക് കണ്‍സെപ്റ്റിന്റെ സഹായം തേടാവുന്നത്.

സംരംഭകരെ അവരുടെ സൃഷ്ടിപരമായ കഴിവുകളില്‍ എത്താന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ആശയം. ഇത് കുറഞ്ഞ ബജറ്റില്‍ ബിസിനസ്സ് നടത്താന്‍ സംരംഭകരെ സഹായിക്കുന്നു. ചെറുകിട കമ്പനികളിലും സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപം നടത്താന്‍ സ്വകാര്യ മേഖലയെ ഈ സംരംഭം പ്രേരിപ്പിക്കുന്നു. നിലനില്‍ക്കാന്‍ പാടുപെടുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് കണ്‍സെപ്റ്റിന്റെ സഹായം സ്വീകരിക്കാം.  ഈ ഇന്‍കുബേറ്ററിന്റെ ഭാഗമാകുന്നവര്‍ക്ക് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സിയും, ടെസ്റ്റ്-മാര്‍ക്കറ്റിംഗ് പ്രൊഡക്റ്റ് പോലുള്ള പ്രത്യേക സേവനങ്ങളും അവരുടെ ചരക്കുകള്‍ വില്‍ക്കാന്‍ സ്റ്റോറുകളിലേക്കുള്ള പ്രവേശനവും ഉള്‍പ്പെടെയുള്ള സപ്പോര്‍ട്ട് സേവനങ്ങളും ലഭിക്കും. ഇത് സ്റ്റാര്‍ട്ടപ്പ് ബിസിനസുകള്‍ക്ക് ദുബായിയെ കൂടുതല്‍ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കുന്നു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.