Sections

ഡ്രീംവെസ്റ്റർ 2.0 : ആശയങ്ങൾ സമർപ്പിക്കാം

Sunday, Feb 16, 2025
Reported By Admin
ASAP Kerala’s Dreamvestor 2.0 Invites Startup Ideas from College Students

കേരളത്തിലെ യുവ സംരംഭകരുടെ വളർച്ചയ്ക്കും പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഡ്രീംവെസ്റ്റർ 2.0'' പദ്ധതിയിലേക്ക് ആശയങ്ങൾ ഇപ്പോൾ സമർപ്പിക്കാം.

മികച്ച ആശയങ്ങൾ കൈവശമുള്ള പ്രീ ഫൈനൽ, ഫൈനൽ ഇയർ കോളേജ് വിദ്യാർത്ഥികൾക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നടത്തുന്ന ഐഡിയത്തോൺ മത്സരത്തിനായി താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 3 മുതൽ 5 പേര് അടങ്ങുന്ന ടീമുകളായി രജിസ്റ്റർ ചെയ്യാം.

സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും ലഭിക്കും. വിദ്യാർത്ഥികൾക്ക് https://dreamvestor.asapkerala.gov.in എന്ന ലിങ്കിലൂടെ 2025, ഫെബ്രുവരി 18 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സൗജന്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.