Sections

2,000 രൂപയ്ക്കു വാങ്ങിയ ഡ്രോയിങ്ങിന് ഇന്നു വില 74 കോടി

Tuesday, Feb 08, 2022
Reported By admin
art

ലോകമെമ്പാടുമുള്ള വിദഗ്ധരുമായി ചര്‍ച്ച നടത്തി കലാസൃഷ്ടിയുടെ ആധികാരികത പരിശോധിക്കാന്‍ ഷോറര്‍ മൂന്ന് വര്‍ഷം ചെലവഴിച്ചു

 

 

 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏകദേശം 2,000 രൂപ സ്വന്തമാക്കിയ ഡ്രോയിങ്ങിന് ഇന്ന് 10 മില്യണ്‍ ഡോളറിലധികം (74 കോടി രൂപ) വില.നിലവില്‍ ലണ്ടന്‍ ആര്‍ട്ട് ഗ്യാലറിയായ ആഗ്ന്യൂസ് ഗാലറിയുടെ കൈവശമുള്ള 'ദി വിര്‍ജിന്‍ ആന്‍ഡ് ചൈല്‍ഡ്' എന്ന ഡ്രോയിങ്ങിന്റെ സൃഷ്ടാവ് ചരിത്രത്തിലെ ഏറ്റവും മികച്ച ജര്‍മ്മന്‍ കലാകാരനായി കണക്കാക്കപ്പെടുന്ന ആല്‍ബ്രെക്റ്റ് ഡ്യൂററാണ്.

ജര്‍മ്മന്‍ നവോത്ഥാന കലയായി കരുതുന്ന ഡ്യൂററുടെ സൃഷ്ടികള്‍ അത്തരം പെയിന്റിങ്ങുകളില്‍ മാത്രം ഒതുങ്ങുന്നതല്ല, അതുകൊണ്ടു തന്നെ യൂറോപ്യന്‍ നവോത്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. 2019 ല്‍ ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ആര്‍ട്ട് കളക്ടറും ഗാലറിയുടെ കണ്‍സള്‍ട്ടന്റുമായ ക്ലിഫോര്‍ഡ് ഷോറര്‍ ആണ് കലാസൃഷ്ടിയെ തിരിച്ചറിഞ്ഞതെന്നു രാജ്യാന്തര മാധ്യമമായ സി.എന്‍.എന്‍.റിപ്പോര്‍ട്ട് ചെയ്യുന്നു.

14-ാം നൂറ്റാണ്ടിലെ ഡ്യൂറര്‍ വരച്ച ചിത്രമായിരുന്നു ക്ലിഫോര്‍ഡ് ഷോററിന് മുന്നിലെത്തിയത് 100 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഡ്യൂററുടെ 'കാലിബര്‍' എന്ന ഡ്രോയിങ് അതിനു മുമ്പ് അവസാനമായി കണ്ടെത്തിയത്.ലോകമെമ്പാടുമുള്ള വിദഗ്ധരുമായി ചര്‍ച്ച നടത്തി കലാസൃഷ്ടിയുടെ ആധികാരികത പരിശോധിക്കാന്‍ ഷോറര്‍ മൂന്ന് വര്‍ഷം ചെലവഴിച്ചു. ആര്‍ട്ട് വര്‍ക്കിന്റെ കാലപ്പഴക്കം മനസിലാക്കുന്നതിന് ഒരു സാങ്കേതിക വിശകലനം തന്നെ നടത്തി. കലാകാരന്റെ മുഖമുദ്ര സൃഷ്ടിയിലുണ്ടെന്നു കണ്ടെത്തി. ആധികാരികതയും മൂല്യനിര്‍ണയവും പരിശോധിച്ച ശേഷമാണ് 2,000 രൂപയ്ക്ക് സ്വന്തമാക്കിയ പെയിന്റിങ്ങിന് 74 കോടിയോളം രൂപ വില വരുമെന്ന് ഉറപ്പിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.