Sections

കസ്റ്റമറിൽ ആവശ്യകത സൃഷ്ടിക്കുവാനുള്ള വിവിധ മാർഗങ്ങൾ

Saturday, Apr 06, 2024
Reported By Soumya
Customer Demant

സെയിൽസിൽ ഏറ്റവും പ്രധാനമായി കസ്റ്റമർ ഉണ്ടാകേണ്ട ഒരു ഗുണമാണ് നീഡ് - ആവശ്യം എന്നുള്ളത്. ആവശ്യക്കാർക്കാണ് പ്രോഡക്റ്റ് വിൽക്കേണ്ടത് ഇങ്ങനെ ആവശ്യക്കാരെ കണ്ടെത്താനുള്ള ശ്രമം ആയിരിക്കണം നിങ്ങളുടെ മാർക്കറ്റിംഗ് എന്ന് പറയുന്നത്. ആവശ്യക്കാർ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • നിങ്ങളുടെ പ്രോഡക്ടുകൾ ആവശ്യക്കാർ വാങ്ങിച്ചാൽ മാത്രമാണ് വിജയിക്കാൻ സാധ്യതയുള്ളത്. നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങളും റിവ്യൂ കിട്ടുന്നത് അത് ആവശ്യക്കാർ ആയിട്ടുള്ള ആളുകൾ വാങ്ങുമ്പോഴാണ്. അനാവശ്യക്കാർ ഉപയോഗിച്ച് കഴിഞ്ഞാൽ അതിൽ പരാതി പറയുവാനുള്ള സാധ്യതയുണ്ട്. ഉദാഹരണമായി നിങ്ങൾ സ്പോർട്സിന്റെ ഉപകരണങ്ങൾ വിൽക്കുന്ന ഒരു ആളാണെന്ന് ഇരിക്കട്ടെ ഒരാൾ പ്രോഡക്റ്റ് വാങ്ങിയിട്ട് അത് ഉപയോഗിക്കുന്നേ ഇല്ല അങ്ങനെയുള്ളയാൾ നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് പരാതിയും പരിഭവങ്ങളും ആയിരിക്കും പറയാൻ സാധ്യത പകരം അതുകൊണ്ട് ആവശ്യക്കാരാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് നല്ലത് പറയും. നിങ്ങളുടെ കസ്റ്റമറിൽ ഭൂരിഭാഗം ആളുകളും ആവശ്യക്കാർ ആണെന്ന് ഉറപ്പുവരുത്തുക. അനാവശ്യക്കാർക്ക് വിൽക്കരുത് എന്നല്ല പറയുന്നത് അനാവശ്യകാരെകാർ ആവശ്യക്കാരാണ് കൂടുതൽ അഭികാമ്യം എന്നാണ് പറയുന്നത്.
  • കമ്പനികളൊക്കെ ചെയ്യുന്ന ഒരു ടെക്നിക്കാണ് ആവശ്യക്കാരെ ഉണ്ടാക്കുക എന്നത്. നിങ്ങൾക്കറിയാം ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ പരസ്യം കാണുന്നത് സ്പോർട് ചാനലുകളിൽ ഒക്കെ നോക്കി കഴിഞ്ഞാൽ കോള കമ്പനിയിലെ പരസ്യങ്ങൾ ആയിരിക്കും കൂടുതൽ. കോള കുടിച്ചത് കൊണ്ട് യാതൊരു ഗുണവും ആർക്കും ഉണ്ടായിട്ടില്ല. പക്ഷേ നിരന്തരം ഒരു ആവശ്യം അവർ കൃത്രിമമായി ഉണ്ടാക്കുകയും നിങ്ങൾ അതിന് അടിമകളായി മാറുകയും ആ പ്രോഡക്ടുകൾ വാങ്ങാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. ഇത് ഒരു മാർക്കറ്റിംഗ് ടെക്നികാണ്. കൃത്രിമമായി ആവശ്യമുണ്ടാക്കുക എന്നത്. നിങ്ങൾക്ക് അറിയാൻ പറ്റുന്ന വേറൊരു കാര്യം സ്വർണക്കടകൾ ഒക്കെ പൊതുവേ അക്ഷയതൃതീയ എന്ന ഒരു ആഘോഷം ഉണ്ടാക്കുകയും, ആ ദിവസം സ്വർണ്ണം വാങ്ങിച്ചാൽ വളരെ ഗുണകരമാണ് നല്ലതാണ് എന്നൊക്കെ പറഞ്ഞു ഒരു പ്രചരണം സൃഷ്ടിക്കാറുണ്ട്. ആൾക്കാർ അതിന് പുറകെ പോകുന്ന കാഴ്ച നിങ്ങൾക്ക് കാണാൻ സാധിക്കും. ഈ പ്രചരണം കൃത്രിമമായി സൃഷ്ടിച്ച് ആവശ്യക്കാരെ ഉണ്ടാക്കിയതാണ്. ഇതുപോലെ ഓഫറുകൾ കൊടുത്തുകൊണ്ട് ആവശ്യക്കാരെ സൃഷ്ടിക്കും.ഇന്ന സമയത്ത് വാങ്ങിച്ചാൽ ഇത്ര ശതമാനം ഓർഫർ നിങ്ങൾക്ക് കിട്ടും എന്ന് പറയുക. അപ്പോൾ ആവശ്യം കൃത്രിമമായി സൃഷ്ടിക്കുകയും ആളുകൾ ഓഫറിന് പുറകെ പോവുകയും ചെയ്യും. വൻകിട മാർക്കറ്റുകളിൽ ഈ സിസ്റ്റം വളരെ ഭംഗിയായി ഉപയോഗിക്കുന്നുണ്ട്.
  • ഇതുപോലെ മറ്റൊരു ടെക്നിക്കാണ് ട്രെൻഡുകൾ ഉണ്ടാക്കുക എന്നത്. ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ അതിലുള്ള നടന്മാരോ നടികളോ ഇടുന്ന ഡ്രസ്സിന്റെ ഫാഷൻ അനുസരിച്ച് വാങ്ങുന്നതിനു വേണ്ടി ഒരു കൃത്രിമമായ ട്രെൻഡ് സൃഷ്ടിക്കുക എന്നത്. സിനിമ ഇറങ്ങുന്ന സമയത്ത് തന്നെ അതിനോട് സാമ്യമുള്ള പ്രസ്സുകളുടെ ഡിസ്പ്ലേ നിങ്ങളുടെ കടകളിൽ വച്ചുകഴിഞ്ഞാൽ അത് ആളുകൾ വാങ്ങുകയും മറ്റുള്ള ആളുകൾ അത് അറിയാതെ തന്നെ വാങ്ങി ധരിക്കുന്ന ഒരു സിറ്റുവേഷൻ ഉണ്ടാകും. ആഗോളതരത്തിൽ വളരെ വ്യാപകമായി വസ്ത്ര ഫാഷൻ രംഗത്ത് ഉള്ള ഒരു രീതിയാണ് ഇത്. കൃത്രിമമായി ഒരു ആവശ്യകത ഉണ്ടാക്കുകയാണ്. ഇങ്ങനെ നിരവധി മാർഗ്ഗങ്ങളിലൂടെ നിങ്ങൾക്ക് അനുയോജ്യമായ ബിസിനസ്സിൽ എങ്ങനെ കസ്റ്റമറിന്റെ ആവശ്യകത ഉണ്ടാക്കാം എന്ന് പരിശോധിച്ചുകൊണ്ട് നിങ്ങൾ വ്യക്തമായ ധാരണ ഉണ്ടാക്കി കഴിഞ്ഞാൽ നിങ്ങളുടെ വെയിൽസിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.