Sections

എന്തുകൊണ്ട് ക്വാളിഫൈഡ് കസ്റ്റമർക്ക് മാത്രം പ്രൊഡക്ടുകൾ വിൽക്കണം

Friday, Apr 05, 2024
Reported By Soumya
Qualified Customer

ആരാണ് ക്വാളിഫൈഡ് കസ്റ്റമർ. ക്വാളിഫൈഡ് കസ്റ്റമറെക്കുറിച്ച് ലോക്കൽ എക്കോണമി സംസാരിച്ചപ്പോൾ പലരും സംശയം ചോദിക്കുകയുണ്ടായി, എല്ലാവരും ക്വാളിഫൈഡ് കസ്റ്റമർ അല്ലേ? എല്ലാ ആളുകൾക്കും സാധനം വിൽക്കാൻ അല്ലേ നാം ശ്രമിക്കേണ്ടത്? കടയിൽ ഏത് കസ്റ്റമർ വന്നാലും സാധനം വിൽക്കാനുള്ളതല്ലേ? അതിനുവേണ്ടിയല്ലേ കട തുറന്ന് വയ്ക്കുന്നത്? ഈ തരത്തിലുള്ള നിരവധി ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് വ്യക്തവും സ്പഷ്ടവുമായ മറുപടിയുണ്ട്. എല്ലാവരെയും കസ്റ്റമർ ആയി കണക്കാക്കാൻ പാടില്ല. അത് ബിസിനസിലെ ഏറ്റവും മികച്ച സ്ട്രാറ്റജി അല്ല. ക്വാളിഫൈഡ് കസ്റ്റമറിന് മാത്രമാണ് പ്രോഡക്റ്റ് വിൽക്കേണ്ടത്. എന്തുകൊണ്ട് ക്വാളിഫൈഡ് കസ്റ്റമർക്ക് മാത്രം പ്രൊഡക്റ്റ് വിൽക്കണം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ചില ആളുകൾ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കാൻ മാത്രം താല്പര്യമുള്ളവരാണ്. എപ്പോഴും എന്തേലും പ്രശ്നങ്ങൾ മാത്രം നോക്കുന്നവരാണ് ഇത്തരക്കാർ. വിലകൂടിയ സാധനങ്ങൾ വിൽക്കുന്ന ഒരു ഷോപ്പാണ് നിങ്ങളുടെതെങ്കിൽ ഇത്തരത്തിലുള്ള ഒരു കസ്റ്റമർ ആണ് നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങിക്കൊണ്ടു പോകുന്നതെങ്കിൽ നിങ്ങൾക്കെന്നും ഒരു തലവേദന തന്നെയായിരിക്കും. അങ്ങനെയുള്ള ആൾക്കാരിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും ഉചിതം.
  • 20% കസ്റ്റമറിൽ നിന്നുമാണ് 80 ശതമാനം കംപ്ലൈന്റ്സ് ഉണ്ടാകുന്നത്. ഇതിൽ ഒരു കസ്റ്റമർ ആയിരിക്കും 50 ശതമാനം പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. ഈ കസ്റ്റമറിനെ മാറ്റിക്കഴിഞ്ഞാൽ നിങ്ങളുടെ 50 ശതമാനം പ്രശ്നങ്ങൾ മാറും. ശ്രദ്ധ മുഴുവനും ഇയാളുടെ പ്രശ്നം പരിഹരിക്കുന്നതിന് പോയി കഴിഞ്ഞാൽ നിങ്ങൾക്ക് സെയിൽസ് നടത്താൻ സാധിക്കണമെന്നില്ല. അതുകൊണ്ട് അത്തരത്തിലുള്ള കസ്റ്റമേഴ്സിനെ പരിപൂർണ്ണമായും മാറ്റി നിർത്തുക എന്നതാണ് ഏറ്റവും ഉചിതം. അങ്ങനെയുള്ള കസ്റ്റമറിൽ നിന്നും മാറി നിൽക്കുവാനുള്ള പരിപൂർണ്ണമായ ശ്രദ്ധ എപ്പോഴും ഉണ്ടാകണം.
  • ചില ആളുകൾ എപ്പോഴും വിലകുറച്ച് തരണമെന്ന് പറഞ്ഞ് ശല്യം ചെയ്യുന്നവർ ഉണ്ടാകും. അവർ ഡിസ് കോളിഫൈഡ് ആയിട്ടുള്ള കസ്റ്റമറാണ്. വില കുറയ്ക്കണം എന്ന് പറയുന്നവരാണ് പിന്നീട് ഏറ്റവും കൂടുതൽ കംപ്ലൈന്റ്സ് പറയുന്നത്.നിങ്ങൾ വിലകുറച്ച് കൊടുത്ത കാര്യം എല്ലാവരോടും പറഞ്ഞു പരത്തി നിങ്ങളിൽ നിന്നും സാധനം വാങ്ങിച്ചവരിൽ ഒരു പാനിക്ക് സിറ്റുവേഷൻ ഉണ്ടാക്കാൻ വേണ്ടി ഇടവരുത്തും. അതുകൊണ്ട് ഡിസ്ക്വാളിഫൈഡ് ആയിട്ടുള്ള കസ്റ്റമേഴ്സിന് ഒരിക്കലും വിലകുറച്ച് വിൽക്കാൻ വേണ്ടി ശ്രമിക്കരുത്.
  • ഡിസ്ക്വാളിഫൈഡ് കസ്റ്റമറുടെ മറ്റൊരു പ്രശ്നമാണ് മാർക്കറ്റിൽ നിങ്ങൾക്ക് ചീത്തപ്പേര് ഉണ്ടാക്കുക എന്നത്. ഇവർ നിങ്ങളെക്കുറിച്ച് നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ നിങ്ങൾക്കെതിരെ മോശമായ പ്രചാരണങ്ങൾ നടത്തുകയും നിങ്ങളെ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളിൽ കൊണ്ട് എത്തിക്കുകയും ചെയ്യാം. അങ്ങനെയുള്ള ആൾക്കാരിൽ നിന്നും മാറി നിൽക്കുകയാണ് ഏറ്റവും ബുദ്ധിപരമായ കാര്യം.
  • ഇത്തരത്തിലുള്ള കസ്റ്റമറെ മാറ്റുന്നതിനുള്ള ഏറ്റവും എളുപ്പവഴി എന്ന് പറയുന്നത് നിങ്ങളുടെ കോമ്പറ്റിന് അവരെ കൊടുക്കുക എന്നുള്ളതാണ്. ഇത് ഒരു അനെതിക്കൽ പരിപാടിയാണ് എങ്കിലും ഒരു മത്സരം എന്ന രീതിയിൽ നിങ്ങൾ കോമ്പറ്റീന്ന് കൊടുക്കുകയാണെങ്കിൽ കോമ്പറ്റീറ്റർ കൊണ്ടുപോകട്ടെ എന്ന രീതിയിൽ നിങ്ങൾ കണ്ടു കഴിഞ്ഞാൽ കസ്റ്റമർ ഒഴിവാക്കി വിട്ടതിൽ നിങ്ങൾക്ക് വിഷമം തോന്നാതിരിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ സൂചിപ്പിക്കുന്നത്.

എന്ത് തന്നെയായാലും കസ്റ്റമർക്ക് നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങുന്നതിന് ക്വാളിഫൈഡ് ആണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാണ് പ്രോഡക്റ്റ് വിൽക്കേണ്ടത്. ഇങ്ങനെ പറയുമ്പോൾ ജാതി മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല വ്യക്തിസ്വഭാവം അടിസ്ഥാനപ്പെടുത്തിയാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ബിസിനസിന്റെ വളർച്ചയ്ക്ക് വേണ്ടി ഇങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.