Sections

ലക്‌സ് കോസി വനിതകളുടെ വസ്ത്ര വിഭാഗത്തിലേക്ക് ചുവടുവെക്കുന്നു

Friday, May 09, 2025
Reported By Admin
Lux Industries Launches Women's Apparel Brand

മുംബൈ: ഹോസിയറി രംഗത്തെ മുനിരക്കാരായ ലക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, പിങ്ക് എന്ന ബ്രാൻഡ് അവതരിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ വസ്ത്ര വിഭാഗത്തിലേക്ക് ചുവടുവെച്ചു. നടി ശ്രദ്ധ കപൂറിനെ ബ്രാൻഡ് അംബാസഡറായി നിയമിക്കുകയും, വർക്ക്.പിങ്ക്.പ്ലേ. എന്ന പേരിൽ ഒരു 360-ഡിഗ്രി കാമ്പെയ്ൻ ആരംഭിക്കുകയും ചെയ്തു.

ലക്സ് ഇൻഡസ്ട്രീസ് ചെയർമാൻ അശോക് കുമാർ ടോഡി പറഞ്ഞു, ''പിങ്കിന്റെ സമാരംഭം ഞങ്ങളുടെ വളർച്ചാ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇതിലൂടെ അതിവേഗം വളരുന്ന വനിതാ വസ്ത്ര വിഭാഗത്തിലേക്ക് ഞങ്ങളുടെ വിശ്വസനീയമായ പാരമ്പര്യം കൊണ്ടുവരുന്നു. ഇത് ലക്സ് കോസി പോർട്ട്ഫോളിയോയിൽ ശക്തമായ ഒരു പുതിയ വിഭാഗം സ്ഥാപിക്കുകയും ചെയ്യുന്നു.'

ലക്സ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാകേത് ടോഡി പറഞ്ഞു, ''പിങ്കിലൂടെ ഞങ്ങൾ മറ്റൊരു ഉൽപ്പന്ന നിര മാത്രമല്ല അവതരിപ്പിക്കുന്നത്, അത് കോർ, ഫാഷൻ എന്നിവയുടെ ഒരു ആത്യന്തിക മിശ്രിതമാണ്. പിങ്കിന് കീഴിൽ 20 തരം ഉൽപ്പന്നങ്ങളുണ്ട്, 5 മാസത്തിനുള്ളിൽ 100 ഇനങ്ങളാണ് ലക്ഷ്യമിടുന്നത്. പിങ്ക് ഉത്പന്നങ്ങളുടെ വില 500 രൂപ മുതൽ 999 രൂപ വരെയാണ്.'

27 കോടി രൂപയുടെ മാർക്കറ്റിംഗ് നിക്ഷേപത്തോടെ, പിങ്ക് കാമ്പെയ്ൻ രാജ്യത്തുടനീളമുള്ള 1,600 സിനിമാ സ്ക്രീനുകളിൽ എത്തും. തുടർന്ന് ടെലിവിഷൻ പരസ്യങ്ങൾ, ഡിജിറ്റൽ, നൂതന ഹോർഡിംഗുകൾ, വിമാനത്താവളങ്ങളിലെ ലൈഫ് സൈസ് ശ്രദ്ധ കപൂർ ഗ്ലോ സ്ക്രീനുകൾ എന്നിവയുമുണ്ടാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.