- Trending Now:
കൊച്ചി: ഗോദ്റെജ് ഫൗണ്ടേഷൻ, കൺവർജൻസ് ഫൗണ്ടേഷൻ, മനീഷ് സബർവാൾ എന്നിവർ സംയുക്തമായി ആരംഭിച്ച നോൺ പ്രോഫിറ്റ് ഫൗണ്ടേഷനായ ഗ്ലോബൽ അക്സസ് ടു ടാലൻറ് ഫ്രം ഇന്ത്യ (ഗതി) ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ മുഖ്യാതിഥിയായ ചടങ്ങിൽ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി (സ്വതന്ത്ര ചുമതല)യും വിദ്യാഭ്യാസ സഹമന്ത്രിയുമായ ജയന്ത് ചൗധരി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
2030-ഓടെ ഉയർന്ന വരുമാനമുള്ള സമ്പദ്ഘടനകളിൽ 45-50 ദശലക്ഷം വിദഗ്ദ്ധ-അർധ വിദഗ്ദ്ധ തൊഴിലാളികളുടെ അപര്യാപ്തത അനുഭവപ്പെടും എന്ന കണക്കു കൂട്ടലുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയെ ആഗോള ടാലൻറ് ഹബ് ആയി വളർത്തുക എന്ന ലക്ഷ്യവുമായാവും ഫൗണ്ടേഷൻ പ്രവർത്തിക്കുക.
സർക്കാരുകൾ, ബിസിനസുകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം പ്രോൽസാഹിപ്പിച്ച് ഇന്ത്യൻ തൊഴിലാളികൾക്ക് അന്താരാഷ്ട്ര തൊഴിൽ വിപണിയിലെ അവസരങ്ങൾ തുറന്നു കൊടുക്കാൻ ഇതു സഹായകമാകും. വിദേശ അമ്പാസിഡർമാർ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, മുൻനിര വ്യവസായ പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 2030-ഓടെ 50 ദശലക്ഷം തൊഴിലാളികളുടെ കുറവുണ്ടാകുമ്പോൾ കൃത്യമായി നിയന്ത്രിക്കപ്പെടുന്ന കുടിയേറ്റ മാർഗങ്ങളിലൂടെ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താനും അഭിവൃദ്ധി പ്രദാനം ചെയ്യാനും വ്യക്തികൾക്ക് മാന്യമായ അവസരങ്ങൾ ലഭ്യമാക്കാനും ഗതിക്കു സാധിക്കുമെന്ന് ഗോദ്റെജ് ഫൗണ്ടേഷൻ സിഇഒ ഒമർ മോമിൻ പറഞ്ഞു.
നിലവിൽ ഏഴു ലക്ഷത്തോളെ ഇന്ത്യക്കാരാണ് വിദേശത്തേക്കു കുടിയേറുന്നതെങ്കിലും ഇതിൽ 60 ശതമാനവും ഗൾഫ് രാജ്യങ്ങളിലേക്കാണെന്ന് ദി കൺവർജൻസ് ഫൗണ്ടേഷൻ സ്ഥാപക സിഇഒ അഷീഷ് ദവാൻ പറഞ്ഞു. വാർഷിക കുടിയേറ്റം 2-2.5 ദശലക്ഷമാക്കി ഉയർത്താനുള്ള യഥാർത്ഥ അവസരമാണു നമുക്കു ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.