Sections

സെയിൽസ് വർധനയ്ക്കായി കസ്റ്റമേഴ്സിന്റെ സ്വഭാവ സവിശേഷതയനുസരിച്ച് തരംതിരക്കാം

Thursday, Mar 28, 2024
Reported By Soumya
Customer Segmentation

കസ്റ്റമർ നിരവധി തരത്തിലുള്ള ആളുകളാണ്. ഏതൊക്കെയാണ് അവരുടെ തരം എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ സെയിൽസ് നടത്താൻ വളരെ എളുപ്പമാണ്. ഏതുതരം കസ്റ്റമർ ആണെന്ന് തിരിച്ചറിയുന്നതിലാണ് ഒരു സെയിൽസ്മാന്റ മിടുക്ക്. കസ്റ്റമറിനെ തരംതിരിച്ച് അവർ ഏതു സ്വഭാവക്കാരാണെന്നറിഞ്ഞ് സംസാരിച്ചു കഴിഞ്ഞാൽ സെയിൽസ് വളരെ പെട്ടെന്ന് തന്നെ ക്ലോസ് ചെയ്യാൻ സാധിക്കും. ഇത് മനശാസ്ത്രപരമായ സെയിൽസിന്റെ ഒരു രീതിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചില സെയിൽസ്മാൻമാർക്ക് കസ്റ്റമറെ കാണുമ്പോൾ സ്വാഭാവികമായും ഇത് മനസ്സിലാക്കുകയും സംസാരിക്കുവാനുള്ള കഴിവും ഉണ്ടായിരിക്കും. ഇങ്ങനെയുള്ള കഴിവ് ലഭിക്കുന്നത് എക്സ്പീരിയൻസിലൂടെയാണ്. ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് വിവിധതരം കസ്റ്റമേഴ്സിനെ കുറിച്ചാണ്. ഈ പറയുന്ന തരത്തിലുള്ള ആളുകൾ ആയിരിക്കും 90% കസ്റ്റമർ. ഒരു കസ്റ്റമറിനെ കാണുമ്പോൾ ഏതു വിഭാഗത്തിലുള്ളതാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അവരുമായി ഒരു റാപ്പോ ബിൽഡ് ചെയ്യാൻ വേണ്ടി ശ്രമിക്കണം. അവരോട് സംസാരിക്കുമ്പോൾ നിങ്ങൾക്ക് ഏത് തരത്തിലുള്ള കസ്റ്റമർ ആണെന്ന് മനസ്സിലാക്കാൻ സാധിക്കും.

  • ചിലർ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന കസ്റ്റമേഴ്സ് ആയിരിക്കും. അവർ ഏതൊരു സാധനം വാങ്ങുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. വീട് വയ്ക്കുന്നതും കാർ വാങ്ങുന്നതും ഒരുപക്ഷേ വിവാഹം കഴിക്കുന്നത് പോലും മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻവേണ്ടിയിട്ടായിരിക്കും.മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് അവർക്ക് വേണ്ടി കാശും ഊർജവും എല്ലാം ചെലവാക്കുന്ന ആൾക്കാർ ആയിരിക്കും. ഇത്തരത്തിലുള്ളതാണ് ഭൂരിഭാഗം കസ്റ്റമേഴ്സ്. 40% കസ്റ്റമേഴ്സിനെ ഈ തരത്തിലുള്ള സ്വഭാവം ആകാനാണ് സാധ്യത.
  • തനിക്ക് വേണ്ടി വാങ്ങുന്ന ആളുകളാണ് അടുത്തത്. അവർ ഏത് പ്രോഡക്റ്റ് വാങ്ങുന്നതും അവർക്ക് വേണ്ടിയിട്ടാണ്. തനിക്ക് ഇത് അനുയോജ്യമാണോ എന്റെ ആവശ്യത്തിനു വേണ്ടിയുള്ളതാണോ എന്ന് സൂക്ഷ്മമായി വിലയിരുത്തി മാത്രമേ ഇവർ വാങ്ങുകയുള്ളൂ. അവർ അവരുടെ ആവശ്യത്തിനു മാത്രമേ പർച്ചേസ് ചെയ്യുവാൻ സാധ്യതയുള്ളൂ. ഇവരെ ഒരു സാധനം അടിച്ച ഏൽപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്.
  • തങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് കാര്യങ്ങൾ നേടുന്നവരാണ് മൂന്നാമത്തേത്. അവർക്ക് അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകും അതിനനുസരിച്ച് മാത്രം കാര്യങ്ങൾ നീക്കുന്നവരാണ്. ഇവർക്ക് ഒരു സ്വപ്നവും ലക്ഷ്യവും ഉണ്ടാകുന്നതിന് അനുസരിച്ച് മാത്രമേ കാര്യങ്ങൾ നീക്കുകയുള്ളൂ. മറ്റുള്ള ആരെയും അവർ ശ്രദ്ധിക്കാറു പോലുമില്ല. മറ്റുള്ളവരുടെ സ്വാധീനത്തിൽ വീഴുന്നവരായിരിക്കില്ല അവർ. അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് താല്പര്യങ്ങൾക്ക് അനുസരിച്ച് മാത്രമേ നടത്തുകയുള്ളൂ.
  • മറ്റൊരു കൂട്ടരാണ് അത്യാവശ്യത്തിന് മാത്രം സാധനം വാങ്ങുന്നവർ. സാധാരണ ആവശ്യമൊക്കെ അവർ ഉപേക്ഷിക്കാനാണ് സാധ്യത. വളരെ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമേ അവർ വാങ്ങുകയുള്ളൂ. സാധനം വാങ്ങിച്ചേ പറ്റൂ വേറെ ഓപ്ഷൻ ഇല്ല എന്ന് കണ്ടാൽ മാത്രമേ അവർ അത് വാങ്ങുകയുള്ളൂ. ജീവിതത്തിൽ പർച്ചേസിംഗ് വളരെ കുറച്ചു മാത്രം നടത്തുന്നവർ ആയിരിക്കും.
  • ചില ആൾക്കാരുണ്ട് ആരു പറഞ്ഞാലും കേൾക്കുന്നവർ ഇവർ അബദ്ധങ്ങളിൽ ചെന്ന് ചാടുന്നവർ ആയിരിക്കും. സെയിൽസ്മാൻമാർക്ക് കൂടുതൽ ഇഷ്ടമുള്ളത് ഇത്തരത്തിലുള്ള കസ്റ്റമേഴ്സിനെയാണ്. ഇത്തരക്കാരെ പറ്റിക്കാൻ വളരെ എളുപ്പമാണ്. ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുകയും കഥകളിലൂടെ സെയിൽസ് നടത്താൻ നോക്കിയാൽ പെട്ടെന്ന് വീഴുന്നത് ഇത്തരത്തിലുള്ള കസ്റ്റമേഴ്സ് ആയിരിക്കും. എത്ര അനുഭവം ഉണ്ടെങ്കിലും ഇവർ അറിയാതെ ആ സാധനം വാങ്ങും.
  • ചില ആൾക്കാരുണ്ട് എത്ര നല്ല കാര്യമാണെങ്കിലും അതിനെ സംശയത്തോട് കൂടി മാത്രമേ അവർ കാണുകയുള്ളൂ.അവർ എപ്പോഴും എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ടിരിക്കും. എന്തിനേയും എതിർക്കുക എന്നത് ഇവരുടെ സ്വഭാവമാണ്. ആരെ പെട്ടെന്ന് വഴങ്ങുന്ന ആൾക്കാരായിരിക്കില്ല. അവർക്ക് ആവശ്യമുള്ള നല്ല ഒരു കാര്യമായാലും അതിനെയും അവർ സംശയത്തോടു കൂടി മാത്രമേ കാണുകയുള്ളൂ. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത സംശയിച്ച് സംശയിച്ച് ഇവർ അബദ്ധങ്ങളിൽ ചാടുന്നവർ ആയിരിക്കും. നോക്കി നോക്കി അവസാനം ഏറ്റവും മോശം പ്രോഡക്ടുകൾ വാങ്ങുന്നവർ ആയിരിക്കും. ഇവരെ റിവേഴ്സ് ടെക്നോളജിയിലൂടെ ചില കഴിവുള്ള സെയിൽസ്മാൻമാർ ക്ലോസ് ചെയ്യാറുണ്ട്. ഉദാഹരണമായി അവർ എതിർപ്പ് പറയുന്ന സമയത്ത് ഇത് നിങ്ങൾക്ക് ആവശ്യമില്ലല്ലോ എന്ന് പറഞ്ഞ് ഇങ്ങനെ നെഗറ്റീവ് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അവരെ ആ പ്രോഡക്റ്റ് ആവശ്യത്തിലേക്ക് കൊണ്ട് എത്തിക്കുന്ന സെയിൽസ് ടെക്നിക്ക് അറിയാവുന്ന ചില കഴിവുള്ള സെയിൽസ്മാൻമാർ ഇവിടെ വളരെ വേഗത്തിൽ പർച്ചേസ് ചെയ്യിപ്പിക്കുന്നത് കാണാറുണ്ട്.
  • മറ്റൊരു വിഭാഗക്കാരാണ് ശല്യം ആകാതിരിക്കാൻ വേണ്ടി സാധനം വാങ്ങുന്നവർ. നിരന്തരം അവരെ ശല്യം ചെയ്തു കഴിഞ്ഞാൽ ആ ശല്യം ഒഴിവാക്കുന്നതിന് വേണ്ടി പ്രോഡക്ടുകൾ വാങ്ങുന്ന ആൾക്കാരുണ്ട്. വീടുകളിൽ വന്ന് പ്രോഡക്ടുകൾ വിൽക്കുന്ന ചില ആളുകൾ വളരെ മനോഹരമായി ഈ ടെക്നിക്ക് ഉപയോഗിക്കാറുണ്ട്. അവർ വീട്ടിൽ വന്ന് കുറെ സാധനങ്ങൾ ഡിസ്പ്ലേ ചെയ്ത് ഇത് വേണോ എന്ന് ചോദിച്ചുകൊണ്ട് ശല്യം ചെയ്ത് അവസാനം ഇവരെ ഒഴിവാക്കി വിടുന്നതിനു വേണ്ടി പ്രോഡക്ടുകൾ വാങ്ങുന്ന ചില കസ്റ്റമേഴ്സ് ഉണ്ട്. അങ്ങനെ ശല്യം ചെയ്താൽ മാത്രമേ അവർ പ്രോഡക്ടുകൾ വാങ്ങുകയുള്ളൂ.

നിരവധി സ്വഭാവ സവിശേഷതകളുള്ള കസ്റ്റമേഴ്സിനെ കുറിച്ചാണ് ഇന്ന് നമ്മൾ നോക്കിയത്. ഇതിന് പുറമെയും സ്വഭാവങ്ങളുള്ള കസ്റ്റമേഴ്സ് ഉണ്ടാക്കാം. എങ്കിലും കൂടുതൽ കസ്റ്റമേഴ്സ് ഈ മുകളിൽ പറഞ്ഞ തരത്തിലുള്ള കസ്റ്റമർ ആയിരിക്കും. ഇത് ഇവിടെ പറഞ്ഞതിൽ ഏത് വിഭാഗത്തിലുള്ളവരാണ് നിങ്ങളുടെ കസ്റ്റമേഴ്സ് എന്ന് മനസ്സിലാക്കുകയാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. അത് മനസ്സിലാക്കി ഓരോ വിഭാഗത്തിൽ ആൾക്കാരോടും അവർക്ക് ഇണങ്ങുന്ന തരത്തിലാണ് സംസാരിക്കേണ്ടത്. അങ്ങനെ സംസാരിച്ച് സെയിൽസ് ക്ലോസ് ചെയ്യാനുള്ള കഴിവ് ആർജിക്കേണ്ടത് ഓരോ സെയിൽസ്മാന്റെയും കടമയാണ്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.