Sections

സെയിൽസിൽ അറിവുണ്ടായാൽ വിജയിക്കാൻ സാധിക്കുന്ന ചില മേഖലകൾ

Tuesday, Mar 26, 2024
Reported By Soumya
Sales Knowledge

സെയിൽസിൽ ഇറങ്ങുന്നവരൊക്കെ ചിന്തിക്കുന്ന ഒരു കാര്യം സയിൽസ് തനിക്ക് പറ്റിയ പണിയല്ല എന്നുള്ളതാണ്. എന്നാൽ സൂക്ഷിച്ചു പരിശോധിച്ചാൽ കാണാൻ സാധിക്കുന്നത് എല്ലാവർക്കും സ്വാഭാവികമായി സെയിൽസ് നൈപുണ്യമുണ്ട്. ചില കുട്ടികൾ നിർബന്ധിച്ചു അല്ലെങ്കിൽ വാശിപിടിച്ചു രക്ഷിതാക്കളെ കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിക്കാറുണ്ട്, ഇത് സെയിൽസിന്റെ ഒരു നൈപുണ്യം തന്നെയാണ്. അത് മനുഷ്യർക്ക് മാത്രമല്ല മറ്റുള്ള ജീവജാലങ്ങൾക്ക് പോലും ഇതുണ്ട് പൂച്ചയും നായയും ഒക്കെ അവരുടെ ഭക്ഷണത്തിനുവേണ്ടി ഉടമസ്ഥരോട് വാലാട്ടിക്കൊണ്ട് അവരുടെ സ്നേഹപ്രകടനം കാണിച്ചുകൊണ്ട് അവരുടെ ഭക്ഷണം അവർ നേടിയെടുക്കാറുണ്ട്. ഇതുപോലെ ശരിക്കും ഒരു സെയിൽസ് എന്നുപറഞ്ഞാൽ മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് കൊണ്ടുവരാൻ നിൽക്കുകയാണെന്ന് ബോധ്യപ്പെടുത്താതെ വിൽക്കാൻ കഴിയുന്ന കഴിവിനെയാണ് സെയിൽസ് എന്ന് പറയുന്നത്. ഒരു മനുഷ്യനെ സെയിൽസ് എന്ന കഴിവില്ലെങ്കിൽ അവരുടെ ജീവിതത്തിൽ മുന്നോട്ടുപോകാൻ കഴിയില്ല. ഒരു മനുഷ്യന് സെയിൽസിൽ അറിവുണ്ടായാൽ വിജയിക്കാൻ സാധിക്കുന്ന ചില മേഖലകളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ഏതൊരു കഴിവുള്ള ആണാണെങ്കിൽ ആ ആളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് സെയിൽസ് അറിഞ്ഞിരിക്കണം. ഉദാഹരണമായി ഒരാൾ ഒരു പുസ്തകം എഴുതി പക്ഷേ അത് ആൾക്കാരിലേക്ക് എത്തിക്കാൻ കഴിയുന്നില്ല. എത്തിക്കാൻ കഴിയുന്നില്ല എന്നതിന്റെ പ്രധാനപ്പെട്ട കാരണം സെയിൽസ് പുണ്യം ഇല്ലാത്തതാണ്. മനോഹരമായ സൃഷ്ടിയെ അത് ഏതുമാകട്ടെ പുസ്തകമോ, ചിത്രങ്ങളോ, പാട്ടോ എന്നുമാകട്ടെ അത് മറ്റാളുകളിലേക്ക് എത്തിക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ മാത്രമാണ് അയാൾക്ക് ജീവിതത്തിൽ ഉയർച്ച ഉണ്ടാവുക. നിങ്ങൾ ഏത് മേഖലയിലും ആകട്ടെ നിങ്ങളുടെ പ്രോഡക്റ്റ് പ്രവർത്തനങ്ങൾ അല്ലെങ്കിൽ നിങ്ങൾ ചെയ്ത കാര്യം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന പ്രോസസിനെയാണ് സെയിൽസ് എന്ന്പറയുന്നത്.ചില ആളുകൾ സെയിൽസ് എന്ന് പറയുന്നത് വളരെ മോശമായിട്ടാണ് കാണുന്നത്.ഇങ്ങനെ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതത്തിൽ എത്ര കഴിവുള്ള ആളാണെന്ന് പറഞ്ഞാലുംഅയാൾക്ക് ജീവിതത്തിൽ ഉയരാൻ സാധിക്കില്ല.യേശുദാസിനെക്കാളും നന്നായി പാടാൻ കഴിവുള്ള ആളുകൾ നിരവധി ഉണ്ടാകും തന്റെ പാട്ടിനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിവുള്ള ആളുകൾ ഇല്ലാത്തതാണ് മറ്റൊരാൾ യേശുദാസിനെ പോലെ ഉയർന്നു വരാത്തതിന്റെ കാരണം. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കഴിവുകളെ സെയിൽസിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള ശ്രമം നടത്തണം.
  • ഇതിനുവേണ്ടി നിരന്തരമായി ട്രെയിനിങ്ങുകൾ നടത്തണം, അതിനുവേണ്ട മാർഗങ്ങൾ സ്വീകരിക്കണം നേരായ മാർ മാർഗ്ഗങ്ങളാകണം എന്നു മാത്രം. ഇതിനെ സഹായകരമാകുന്ന പലരുടെയും ജീവിതത്തെക്കുറിച്ച് പഠിക്കുമ്പോൾ തന്നെ ഇത് മനസ്സിലാകും.
  • അവർ എങ്ങനെയാണ് ഈ വഴിക്ക് എത്തിച്ചേർന്നത് മഹാന്മാരായ ആളുകളുടെ ജീവചരിത്രം പഠിക്കുമ്പോൾ എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് അവർ ആ നിലയിൽ എത്തിച്ചേർന്നതെന്ന് മനസ്സിലാക്കുവാൻ സാധിക്കും. അങ്ങനെ കഷ്ടപ്പെടാനും പ്രവർത്തിക്കുവാനുമുള്ള മനസ്ഥിതി ഉണ്ടാക്കിയെടുക്കുക.
  • സമൂഹത്തിൽ സ്വാധീനിക്കുവാനുള്ള കഴിവാണ് ഏറ്റവും അത്യാവശ്യ വേണ്ടത്. സ്വാധീനിക്കാൻ കഴിവുള്ള ഒരാൾക്ക് സെയിൽസ് കഴിവും ഉണ്ടായിരിക്കും. മറ്റുള്ളവരെ സ്വാധീനിക്കുന്ന തരത്തിലുള്ള സംസാരം പെരുമാറ്റം, വസ്ത്രധാരണം ഇവയൊക്കെ ഉണ്ടാകണം. ഇതൊക്കെ സെയിൽസിലെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. മറ്റുള്ളവരെ സ്വാധീനിക്കുന്നതോടൊപ്പം തന്റെ കഴിവുകളെ പുറത്തു കൊണ്ടുവരാനുള്ള പ്രാപ്തി നിങ്ങൾക്കുണ്ടായിരിക്കണം.
  • തന്റെ കഴിവ് ലോകത്തിനു മുൻപിൽ കാണിച്ചിട്ടില്ല എന്നത് അയാളുടെ ഏറ്റവും വലിയ കുറവാണ്. ഉദാഹരണമായി കാൻസറിനുള്ള മരുന്ന് ഒരു വൈദ്യന്റെ കയ്യിൽ ഉണ്ടായിരിക്കുകയും പക്ഷേ അയാളുടെ നാട്ടിൽ തന്നെ ക്യാൻസർ വന്ന ഒരുപാട് പേർ മരിക്കുകയും ചെയ്യുമ്പോൾ തന്റെ കൈയിലെ മരുന്ന് കൊടുത്ത് രക്ഷപ്പെടുത്താതിരിക്കുക എന്ന് പറയുന്നത് ആ വൈദ്യന്റെ ഭാഗത്തുള്ള തെറ്റാണ് എന്ന് പറയുന്നതുപോലെ, തന്റെ കഴിവ് മറ്റുള്ളവരെ അറിയിക്കാതെ മണ്ണിൽ കുഴിച്ചുമൂടുന്ന ഒരു അവസ്ഥ എത്തി ചേർന്നാൽ അതിനുള്ള ഉത്തരവാദി അയാൾ മാത്രമാണ്. ഇതുപോലെ തന്നെ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള ശ്രമം ഉണ്ടാകണം. തന്റെ കഴിവ് മറ്റുള്ളവരിലേക്ക് അറിയിക്കാൻ സാധിക്കാത്തത് നിങ്ങളുടെ ഏറ്റവും വലിയ കഴിവുകേടാണെന്ന് മനസ്സിലാക്കുക.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.