Sections

സെൽഫ് ബ്രാൻഡിങ്ങിനായി സെയിൽസ്മാന്മാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Friday, Mar 22, 2024
Reported By Soumya
Personal Branding

സൽപ്പേരുള്ള ഒരാളായിരിക്കണം സെയിൽസ്മാൻ. സെയിൽസ് എന്ന് പറഞ്ഞാൽ ഒരു പൂ കൃഷിയല്ല. നിരന്തരമായി ആൾക്കാരുമായി കോൺടാക്ട് ചെയ്യുന്നതാണ് സെയിൽസിന്റെ ധർമ്മം. നിങ്ങളെക്കുറിച്ച് നല്ല പേരുണ്ടാക്കി എടുക്കുവാൻ എപ്പോഴും ശ്രദ്ധ ഉണ്ടായിരിക്കണം. നിങ്ങളുടെ സെൽഫ് ബ്രാൻഡിംഗ് എന്ന് വേണമെങ്കിൽ പറയാം. സെൽഫ് ബ്രാൻഡിംഗ് ജീവിതത്തിലുള്ള ഒരാളായിരിക്കണം സെയിൽസ്മാൻ. നിങ്ങളെക്കുറിച്ച് നല്ലത് സമൂഹത്തിലും കമ്പനിയിലും കസ്റ്റമറിലും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം. ഇതിൽ ശ്രദ്ധ കൊടുക്കുന്നത് നിങ്ങളുടെ സെയിൽസ് ജീവിതത്തിൽ വളരെയധികം ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. സെയിൽസിൽ പല ആളുകളും സ്വന്തം സെൽഫ് ബ്രാൻഡിങ്ങിന് വേണ്ടി അധികം താൽപ്പര്യം കൊടുക്കുന്നതായി കാണുന്നില്ല.. അമിതമായ ശ്രദ്ധ തന്നെ സെൽഫ് ബ്രാൻഡിങ്ങിന് വേണ്ടി ഓരോ സെയിൽസ്മാനും കൊടുക്കണം. നല്ല പേര് കൊണ്ട് നിങ്ങളുടെ വിജയത്തിന് ഗുണകരമാകുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ഉപഭോക്താക്കളുമായി ഒരു മികച്ച ബന്ധം ഉണ്ടാക്കി കഴിഞ്ഞാൽ ഇത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ഇങ്ങനെ ഉപഭോക്താക്കളോട് നല്ല ബന്ധം ഉണ്ടാക്കുന്നതിന് നിങ്ങൾക്ക് സെൽഫ് ബ്രാൻഡിങ്ങ് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള സെയിൽസ്മാൻമാർ പറയുന്നത് കസ്റ്റമേഴ്സ് വിശ്വസിക്കുകയും നിങ്ങൾ പറയുന്നത് കേൾക്കുവാൻ തയ്യാറാവുകയും ചെയ്യും.
  • സൽപേര് ഉണ്ടാവുക എന്നാൽ അഞ്ചാറ് മാസങ്ങൾ കൊണ്ടോ ഒരു വർഷം കൊണ്ടോ നടക്കുന്നതല്ല ഇതിനുവേണ്ടി വർഷങ്ങൾ വേണ്ടി വന്നേക്കാം.
  • ബ്രാൻഡിംഗ് പോലുള്ള കാര്യങ്ങൾ കൊണ്ടുവരുമ്പോൾ അതിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് ഒരു യൂണിക് ഐഡിയൽ കൊണ്ടുവരാൻ വേണ്ടി ശ്രദ്ധിക്കണം. നിങ്ങൾ പറയുന്ന വാക്കുകൾക്ക് വിശ്വാസ്യത ഉണ്ടാകണം,പ്രവർത്തിക്കുന്ന രീതിലും ഇത് ഉണ്ടാകണം.ഈ വക കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • സോഷ്യൽ മീഡിയ പോലുള്ള കാര്യങ്ങൾ ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ രാഷ്ട്രീയം വിളിച്ചു പറയുക, നിങ്ങൾക്ക് തോന്നിയത് പോലെ പോസ്റ്റുകൾ ഇടുക അല്ലെങ്കിൽ ഷെയർ ചെയ്യുന്ന കാര്യങ്ങൾ കമൻസ് പറയുന്ന കാര്യങ്ങൾ എന്നിവ വളരെ ശ്രദ്ധിക്കണം. സമൂഹം ഇതൊക്കെ ശ്രദ്ധിച്ചു കൊണ്ടിരിക്കും. രാഷ്ട്രീയം വാരി വിതറി നിങ്ങളുടെ ആശയങ്ങൾ തോന്നുന്നത് പോലെ വിളിച്ചു പറയുന്ന ഒരാൾ ആവരുത്. സെയിൽസിൽ രാഷ്ട്രീയം പാടില്ല എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുവാനുള്ള കഴിവ് ഉണ്ടാകണം. നിങ്ങൾ രാഷ്ട്രീയത്തിൽ ഒരു വിഭാഗക്കാരിൽ വിശ്വാസമുള്ള ആളാണെങ്കിലും അതിൽ മിതത്വം പാലിക്കുന്നത് വളരെ നല്ലതാണ്. എന്തും ഏതും വിളിച്ചു പറയുന്ന ഒരാൾ ആകരുത്.
  • കസ്റ്റമറുടെ വിശ്വാസ്യത കിട്ടുന്നതിനു വേണ്ടി അതിന് കോട്ടം തട്ടുന്ന ഒരു പ്രവർത്തികളും നിങ്ങൾ ചെയ്യാൻ പാടില്ല. കള്ളം പറഞ്ഞുകൊണ്ട് പ്രോഡക്ടുകൾ അടിച്ചേൽപ്പിക്കുക കസ്റ്റമറിനെ അനാവശ്യമായി സമ്മർദ്ദത്തിൽ കൊണ്ടെത്തിക്കുക നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി കസ്റ്റമറെ ചൂഷണം ചെയ്യുക ഇങ്ങനെയുള്ള കാര്യങ്ങൾ യാതൊരു കാരണവശാലും ചെയ്യരുത്. ഇവയൊക്കെ നിങ്ങളുടെ സൽപേരിന് ദോഷം ചെയ്യുന്ന കാര്യങ്ങളാണ്.
  • അനാവശ്യമായി കസ്റ്റമറുടെ വ്യക്തിസ്വാതന്ത്ര്യങ്ങളിൽ ഇടപെടാതിരിക്കുക. ചില ആളുകൾ കസ്റ്റമറുമായി അടുത്തുകഴിഞ്ഞാൽ സെയിൽസ്മാൻ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടും.അവിടെ വ്യക്തിപരമായ കാര്യങ്ങൾ ഇടപെട്ട് കസ്റ്റമറിനെ കറക്റ്റ് ചെയ്യുവാനോ ഇല്ലെങ്കിൽ പരിഹാരം കാണുന്നതുമല്ല ഒരു സെയിൽസ്മാന്റെ ജോലി. അത് നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല. ഇത്തരത്തിൽ പോകുമ്പോൾ അത് വലിയ പ്രശ്നങ്ങളിലേക്ക് പോകുന്നതാണ് കാണുന്നത്. സിമ്പതി ചില കാര്യങ്ങളിൽ ഉണ്ടാകുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ എമ്പതി ഉണ്ടാകുന്നത് നല്ലതല്ല. ആവശ്യമുള്ളതിനും ഇല്ലാത്തതിനും കേറി ഇടപെട്ട് കൊണ്ട് സെയിൽസിൽ കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യാൻ സാധിക്കില്ല. അതിനാൽ ഒരു പരിധിക്ക് അപ്പുറം കസ്റ്റമറുമായി ഇടപെടേണ്ട കാര്യമില്ല. ഇത് നിങ്ങളുടെ ഭാവിയെയും നിങ്ങളുടെ സൽപേരിനെയും ദോഷകരമായി ബാധിക്കും എന്നതാണ് സത്യം.

ഇത്രയും കാര്യങ്ങൾ നിങ്ങൾക്ക് സെൽഫ് ബ്രാൻഡിങ്ങിന് സഹായകരമാകുന്നവയാണ്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.