- Trending Now:
ആധുനിക ലോകത്തെ ജനങ്ങളെ മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗമാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. വിഷാദരോഗം ഏതു പ്രായക്കാരെയും, ഏതു സാമ്പത്തിക നിലയിൽ ഉള്ളവരെയും, സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ലാതെ ആർക്കും വരാൻ സാധ്യതയുള്ള ഒരവസ്ഥയാണ്. ചെറുപ്പക്കാർ മരണപ്പെടുന്നതിൻറെ ഒന്നാമത്തെ കാരണം അപ്രതീക്ഷിതമായ അപകടങ്ങളാണെങ്കിൽ മരണങ്ങളുടെ രണ്ടാമത്തെ കാരണം നിരാശമൂലമുള്ള ആത്മഹത്യകളാണ്. പുരുഷന്മാരെക്കാൾ സ്ത്രീകളിൽ വിഷാദരോഗത്തിനു സാധ്യതകൂടുതലാണ്.
ജീവിത സാഹചര്യങ്ങളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, പ്രിയപ്പെട്ടവരുടെ വിയോഗം, സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയാതെ വരിക, പാരമ്പര്യം, ചൂഷണത്തിന് ഇരയാകുക, ബന്ധംവേർപിരിയുക, കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, പരീക്ഷയിൽ തോൽവി നേരിടുക- ഇങ്ങനെ നിരവധി കാര്യങ്ങൾ വിഷാദരോഗത്തിനു കാരണമായേക്കാം.
കുട്ടികളിൽ പഠനത്തിൽ പെട്ടെന്നുള്ള പിന്നോക്കാവസ്ഥ, ശ്രദ്ധക്കുറവ്, കൂട്ടുക്കാർക്കൊപ്പം കളിക്കാൻ താല്പര്യം നഷ്ടമായ അവസ്ഥ, ഉത്സാഹക്കുറവ്, ദേഷ്യം, സ്വയംമുറിവേൽപ്പിക്കുക എന്നിവയാകും ലക്ഷണങ്ങൾ. ചെറുപ്പക്കാരിൽ നിരാശ, ആത്മഹത്യാ പ്രവണത, ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥ, മടി എന്നിവ പ്രകടമാകും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
കൗമാരപ്രായക്കാരുടെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.