- Trending Now:
പുതു സാങ്കേതികവിദ്യയും മികച്ച ഓട്ടോമേഷൻ സേവനങ്ങളും ലഭ്യമാകും
വൻകിട, ഇടത്തരം, ചെറുകിട, സൂക്ഷ്മ വിഭാഗങ്ങളിലെ എസ്എംഇ വസ്തു ഈടിന്മേലുള്ള വായ്പ മേഖലകളിൽ നിന്ന് ഉയർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് സിഎസ്ബി ബാങ്ക് യുബി ലോൺസുമായി സഹകരിച്ച് പ്രവർത്തിക്കും. ഈ പങ്കാളിത്തത്തിലൂടെ സിഎസ്ബി ബാങ്ക് യുബി ലോൺസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് ശേഷികളും, നൂതന പ്രോസസ്സ് രീതികളും സമന്വയിപ്പിക്കും. ഈ പങ്കാളിത്തത്തിലൂടെ വസ്തു ഈടിന്മേലുള്ള വായ്പ, എസ്എംഇ വായ്പകളെടുക്കുന്ന ഉപഭോക്താക്കൾക്ക് പുതു സാങ്കേതികവിദ്യയും മികച്ച ഓട്ടോമേഷൻ സേവനങ്ങളും ലഭ്യമാകും.
യുബി ലോൺസുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിലൂടെ പ്രധാന വിപണികളിലെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമുള്ള ഒരു നീക്കമാണിത്. കൂടാതെ വായ്പാ ആവശ്യങ്ങൾ ആക്സസ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്നു. യുബി ലോൺസ് പ്ലാറ്റ് ഫോമുമായുള്ള ബാങ്കിന്റെ സഹകരണം എസ്എംഇ വായ്പകൾ, വസ്തു ഈടിന്മേലുള്ള വായ്പ, ടേം ലോണുകൾ, പ്രവർത്തന മൂലധന വായ്പകൾ,ഓവർഡ്രാഫ്റ്റുകൾ, ക്യാഷ് ക്രെഡിറ്റ് എന്നിവയ്ക്കായുള്ള ലോൺ ആവശ്യങ്ങൾ ഓട്ടോമേറ്റുചെയ്യാൻ സഹായിക്കുമെന്ന് സിഎസ്ബി ബാങ്കിന്റെ എസ്എംഇ, എൻആർഐ ബാങ്കിംഗ് ഗ്രൂപ്പ് ഹെഡ് ശ്യാം മണി പറഞ്ഞു.
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് യൂണിയനുകള് ഉപേക്ഷിച്ചു... Read More
യുബി ലോൺസ് ഗ്രീൻ ചാനൽ നിക്ഷേപകരിൽ ഒരാളായി സിഎസ്ബി ബാങ്കിനെ ലഭിച്ചതിൽ സന്തോഷമുണ്ട്. ഒരു വായ്പ ഇടപാടിന്റെ മുഴുവൻ പ്രക്രിയകളും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സെൽഫ്-സേർവിങ് ടൂളായി പ്രവർത്തിക്കുന്ന യുബി ലോൺസിന് സിഎസ്ബി ബാങ്കിന്റെ ധാരാളം വായ്പക്കാരുമായി ഇടപഴകാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് യുബി ലോൺസ് ചീഫ് ബിസിനസ് ഓഫീസർ അനികേത് ദേശ്പാണ്ഡേ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.