Sections

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് യൂണിയനുകള്‍ ഉപേക്ഷിച്ചു

Saturday, Jun 25, 2022
Reported By MANU KILIMANOOR

ചീഫ് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം


 യൂണിയനുകളുടെ ആവശ്യങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ ബാങ്ക് അസ്സോസിയേഷന്‍  തീരുമാനിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 27ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്കില്‍ നിന്നും  ബാങ്ക് യൂണിയനുകള്‍ പിന്മാറി.വ്യാഴാഴ്ച ചീഫ് ലേബര്‍ കമ്മീഷണര്‍ എസ് സി ജോഷിയുടെ അധ്യക്ഷതയില്‍ തലസ്ഥാനത്ത് നടന്ന അനുരഞ്ജന യോഗത്തിലാണ് തീരുമാനം.

ഇന്നത്തെ യോഗത്തില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനെ (ഐബിഎ) പ്രതിനിധീകരിച്ച് സീനിയര്‍ അഡൈ്വസര്‍ (എച്ച്ആര്‍ & ഐആര്‍) ബ്രജേശ്വര്‍ ശര്‍മയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഡിഎഫ്എസ്) ഡെപ്യൂട്ടി സെക്രട്ടറി കുല്‍ ഭൂഷണ്‍ നയ്യാറും പങ്കെടുത്തു. കാത്തലിക് സിറിയന്‍ ബാങ്കിന്റെയും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡിബിഎസ് ബാങ്കിന്റെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ഒമ്പത് ബാങ്ക് യൂണിയനുകളുടെ പ്രതിനിധി സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) ജൂണ്‍ 27 ന് പണിമുടക്കിന് ആഹ്വാനം നല്‍കിയിരുന്നു. 

അഞ്ച് ദിവസത്തെ ബാങ്കിംഗ് (എല്ലാ ശനിയും ഞായറും അവധിയായിരിക്കും) ഏര്‍പ്പെടുത്തുക, 2010 ഏപ്രിലിന് ശേഷമുള്ള ജീവനക്കാര്‍/ഉദ്യോഗസ്ഥര്‍ക്കുള്ള എന്‍പിഎസ് ഒഴിവാക്കുക, അവര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക എന്നിവയാണ് യൂണിയനുകളുടെ പ്രധാന ആവശ്യങ്ങള്‍.

CSB ബാങ്കിലും (കാത്തലിക് സിറിയന്‍ ബാങ്ക്), DBS ബാങ്കിലും (മുമ്പ് ലക്ഷ്മി വിലാസ് ബാങ്ക്) വേതന പരിഷ്‌കരണം നീട്ടണമെന്നാണ് മറ്റൊരു ആവശ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.