Sections

സിഎസ്ബി ബാങ്കിന്റെ അറ്റാദായത്തിൽ 16 ശതമാനം വർധനവ്

Friday, Nov 07, 2025
Reported By Admin
CSB Bank Q2 Profit Rises 16% to ₹160 Crore

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം ത്രൈമാസത്തിൽ സിഎസ്ബി ബാങ്ക് 16 ശതമാനം വാർഷിക വർധനവോടെ 160 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇക്കാലയളവിൽ പ്രവർത്തന ലാഭം 39 ശതമാനം വർധിച്ച് 279 കോടി രൂപയിലും എത്തിയിട്ടുണ്ട്.

ബാങ്കിന്റെ ആകെ നിക്ഷേപങ്ങൾ വാർഷികാടിസ്ഥാനത്തിൽ 25 ശതമാനം വർധനവോടെ 39,651 കോടി രൂപയിലെത്തിയതായി സെപ്റ്റംബർ 30ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. വായ്പകളുടെ അറ്റ വളർച്ച 29 ശതമാനം വാർഷിക വളർച്ചയോടെ 34,262 കോടി രൂപയിലും അറ്റ പലിശ വരുമാനം 15 ശതമാനം വർധനവോടെ 424 കോടി രൂപയിലും എത്തി.

വിപണിയിലെ വിപുലമായ വെല്ലുവിളികളുടെ സാഹചര്യത്തിലും വളർച്ചയിലും സംവിധാനത്തിന്റെ സ്ഥിരതയുടെ രംഗത്തും തങ്ങളുടെ ടീം നടത്തിയ തന്ത്രപരമായ ശ്രദ്ധയുടെ ഫലമാണിതെന്ന് പ്രവർത്തന ഫലങ്ങളെ കുറിച്ച് സംസാരിക്കവേ മാനേജിങ് ഡയറക്ടറും സിഇഒയും പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.