- Trending Now:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള നിരക്ക് 500 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു. ആന്റിജന്‍ ടെസ്റ്റിന് 100 രൂപയാക്കി കുറച്ചു. സ്വകാര്യലാബുകളിലെ നിരക്ക് കുറച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
പിപിഇ കിറ്റിന് 175 രൂപയും എന്‍95 മാസ്‌കിന് പരമാവധി 15 രൂപയും മാത്രമെ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.
കോവിഡ് പരിശോധനകള്‍ കൂടുന്ന സാഹചര്യത്തിലാണ് നിരക്ക് കുറക്കാനുള്ള തീരുമാനം. എല്ലായിടത്തും ഈ നിരക്ക് ബാധകമായിരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.