Sections

രാജ്യത്തെ പാല്‍ ഉല്പാദന വിപണിയില്‍ അഞ്ച് വര്‍ഷംകൊണ്ട് 2 മടങ്ങ് വളര്‍ച്ച

Wednesday, Sep 14, 2022
Reported By admin
milk

ആഗോള പാല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് ഇപ്പോള്‍ 23 ശതമാനമാണ്

 

രാജ്യത്തെ പാല്‍ ഉല്പാദന വിപണി 2027 ഓടെ രണ്ട് മടങ്ങ് വര്‍ധിച്ച് 30 ലക്ഷം കോടി രൂപയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നതായി ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേഷ് ഷാ. പാലിന്റെയും മറ്റ് പാലുല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം വര്‍ധിക്കുന്നതിനൊപ്പം ഈ വളര്‍ച്ച നേടാനാകുമെന്ന് ഷാ കൂട്ടിച്ചേര്‍ത്തു

2021ല്‍ ഇന്ത്യന്‍ ഡയറി വിപണിയുടെ വലുപ്പം 13 ട്രില്യണ്‍ രൂപയായിരുന്നെന്നും 2027ല്‍ ഇത് 30 ട്രില്യണ്‍ രൂപയിലെത്തുമെന്നും ഷാ പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളില്‍ (എഫ്ടിഎ) ഒപ്പുവെക്കുമ്പോള്‍ 8 കോടി ക്ഷീരകര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 8 കോടി കര്‍ഷകര്‍ ക്ഷീരമേഖലയില്‍ നിന്ന് വരുമാനം നേടുന്നുവെന്ന് ഷാ പറഞ്ഞു. ഇന്ത്യന്‍ ക്ഷീരകര്‍ഷകര്‍ക്ക് ദോഷകരമായ ഒരു തീരുമാനവും എടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ പാല്‍ ഉല്‍പ്പാദനം മൂന്നിരട്ടിയായി 628 ദശലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാല്‍ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി പറഞ്ഞു. 2021ല്‍ 210 ദശലക്ഷം ടണ്ണായിരുന്നു രാജ്യത്തിന്റെ പാല്‍ ഉല്‍പ്പാദനം. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പാല്‍ ഉല്‍പ്പാദനം 4.5 ശതമാനത്തില്‍ നിന്നും  628 ദശലക്ഷം ടണ്ണിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള പാല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് ഇപ്പോള്‍ 23 ശതമാനമാണ്,  അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി 45 ശതമാനമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ പാലിന്റെ ആവശ്യം 517 ദശലക്ഷം ടണ്ണായി ഉയരുമെന്നും 111 ദശലക്ഷം ടണ്‍ കയറ്റുമതി മിച്ചം വരുമെന്നും സോധി പറഞ്ഞു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.