Sections

തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം; നായ കടിച്ചാലും കിട്ടും നഷ്ടപരിഹാരം, എങ്ങനെയെന്ന് അറിയേണ്ടേ?  

Wednesday, Sep 14, 2022
Reported By
dog

ഉണ്ടെങ്കില്‍  ഈ ധനസഹായം എവിടെ നിന്നു ലഭിക്കും ? ആര്‍ക്കാണ് അപേക്ഷിക്കേണ്ടത് ?


തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നതും അവ കുറുകെ ചാടി വാഹനാപകടങ്ങള്‍ സംഭവിക്കുന്നതും ജീവന്‍ പോലും നഷ്ടപ്പെടുന്നതുമായ വാര്‍ത്തകളാണ് നമുക്കു ചുറ്റും. ഇങ്ങനെയുള്ള അവസരങ്ങളില്‍ നമുക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടോ? ഉണ്ടെങ്കില്‍  ഈ ധനസഹായം എവിടെ നിന്നു ലഭിക്കും ? ആര്‍ക്കാണ് അപേക്ഷിക്കേണ്ടത് ?

തെരുവുനായ്ക്കളുടെ ആക്രമണം മൂലം നമുക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിനായി സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ജസ്റ്റിസ് സിരിജഗന്‍ അദ്ധ്യക്ഷനായി ഒരു കമ്മറ്റി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2016 ഏപ്രില്‍ 5 ന് രൂപീകൃതമായ ഈ സമിതിയില്‍ ആരോഗ്യ വകുപ്പു സെക്രട്ടറി, ആരോഗ്യ വകുപ്പു ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്. കമ്മിറ്റിയുടെ ആസ്ഥാനം കൊച്ചിയിലാണ്.

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ നേടിയവരുള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. പരുക്കിന്റെ ഗൗരവം, പരുക്കേറ്റയാളുടെ പ്രായം, ജോലി നഷ്ടം, അംഗവൈകല്യം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണ് നഷ്ടപരിഹാരം തീരുമാനിക്കുന്നത്. 

എങ്ങനെ അപേക്ഷിക്കണം

തെരുവുനായുടെ ആക്രമണത്തിന് ഇരയായ വ്യക്തി എല്ലാ കാര്യങ്ങളും വ്യക്തമായി വെള്ളക്കടലാസില്‍ എഴുതി അപേക്ഷ സമര്‍പ്പിക്കണം. ചികിത്സ നടത്തിയ ആശുപത്രിയിലെ ബില്ലുകള്‍, ഒ.പി ടിക്കറ്റ്, മരുന്നുകളുടെ ബില്ല്, വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ചെലവായ സംഖ്യയുടെ ബില്ല് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 

നഷ്ടപരിഹാരം ആരു നല്‍കും

സമിതി നിര്‍ദ്ദേശിക്കുന്ന നഷ്ടപരിഹാര തുക പരാതിക്കാരന്‍ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് (പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ ) നല്‍കുന്നത്.  നമ്മുടെ പരാതി ന്യായമാണെന്നു ബോധ്യപ്പെട്ടാല്‍ പരാതിക്കാരനെ ഹിയറിങിന് വിളിക്കും. നമുക്കു നേരിട്ടു ചെന്ന് കാര്യങ്ങള്‍ സമിതിക്കു മുമ്പാകെ ബോധിപ്പിക്കാം. അഭിഭാഷകന്റെ സേവനം തേടേണ്ടതില്ല. തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് സമിതി നോട്ടീസ് അയക്കും. അവരുടെ ഭാഗം കൂടി കേട്ട ശേഷം നഷ്ടപരിഹാരം വിധിക്കും. സര്‍ക്കാര്‍  അനുവദിക്കുന്ന മുറയ്ക്ക് പരാതിക്കാരന് പണം ലഭിക്കും. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.