- Trending Now:
തിരുവനന്തപുരം : കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ കവടിയാർ ജംഗ്ഷനിൽ നിന്നും കനകക്കുന്ന് വരെ മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു. ലോക ഹൃദയ ദിനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കാനായുള്ള ഹൃദയത്തെ അറിയൂ ഹൃദയത്തെ ഉപയോഗിക്കൂ എന്ന സന്ദേശവും വഹിച്ചുകൊണ്ടുള്ള വാക്കത്തോൺ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ചലം ഐ പി എസ് ഉദ്ഘാടനം ചെയ്യുകയും വാക്കത്തോണിന്റെ ഭാഗമാവുകയും ചെയ്തു.
സിറ്റി പോലീസ് കമ്മീഷണര് നാഗരാജു ചലം ഐപിഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു. ഡോ.അജയ്കുമാര്, സി.ഇ.ഒ അശോക് പി.മേനോന്, ഡോ.ജോര്ജ് കോശി എ, ഡോ.മഹാദേവന് ആര്, ഡോ.സുന്ദര് രാജു, ഡോ.ബിജു എന്നിവര് ചടങ്ങില്
കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ സിഇഒ അശോക് . പി.മേനോൻ, കോസ്മോപോളിറ്റൻ ഹോസ്പിറ്റലിലെ പ്രഗത്ഭരായ കാർഡിയോളജിസ്റ്റുമാരായ ഡോ. ജോർജ് കോശി . എ, ഡോ. ബിജു . ആർ, ഡോ. തോമസ് ടൈറ്റസ്, ഡോ. മഹാദേവൻ ആർ, ഡോ. അനീഷ് ജോൺ പടിയറ, ഡോ. ആർ അജയകുമാർ , ഡോ. മംഗളാനന്ദൻ. പി , ഡോ. സുനിൽ ബി എന്നിവർ മെഗാ വാക്കത്തോണിന് നേതൃത്വം നൽകി. കൂടാതെ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും ഉള്ള 250-ൽ പരം ജീവനക്കാർ ലോക ഹൃദയ ദിന സന്ദേശം നൽകിക്കൊണ്ടുള്ള പ്ലകാർഡ് വഹിച്ചുകൊണ്ടുള്ള മെഗാ വാക്കത്തോണിന്റെ ഭാഗമായി. കവടിയാർ കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിൽ നിന്നും ലോക ഹൃദയ ദിന സന്ദേശം മുൻനിർത്തിയുള്ള ബോധവൽക്കരണത്തോടെ 7.15 നാണ് മെഗാ വാക്കത്തോൺ ആരംഭിച്ചത്. കവടിയാർ സ്ക്വയറിൽ നിന്നും ആരംഭിച്ച മെഗാ വാക്കത്തോൺ, വെള്ളയമ്പലം റൌണ്ട് ചുറ്റി, കനകക്കുന്നിൽസമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.