- Trending Now:
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികളില്‍ ദരിദ രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിന് ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണ.അതേസമയം, കാര്‍ബണ്‍ പുറന്തള്ളല്‍ കൂടുതല്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. നഷ്ടപരിഹാര ഫണ്ട് പോലും യുഎസ് അടക്കമുള്ള വികസിത രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
2022 നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തും... Read More
വെള്ളിയാഴ്ച പൂര്‍ത്തിയാക്കാനിരുന്ന കാലാവസ്ഥാ ഉച്ചകോടി പല പ്രധാന വിഷയങ്ങളിലും ധാരണയാകാത്തതു കാരണം രണ്ടു ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. കാര്യമായ തീരുമാനങ്ങളില്ലാതെ അവസാനിപ്പിക്കേണ്ടി വരുമെന്നു തോന്നിച്ച ഘട്ടത്തില്‍ നിന്നാണ് നിരന്തര ചര്‍ച്ചകളിലൂടെ ധാരണയിലെത്താന്‍ സാധിച്ചത്.പരിസ്ഥിതിനാശത്തിന്റെ പരിഹാരപ്രവര്‍ത്തനങ്ങള്‍ക്കായി തുക വിനിയോഗിക്കും. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതം പേറുന്നതിന് നഷ്ടപരിഹാരം നല്‍കണമെന്നത് വികസ്വര, ദരിദ്ര രാജ്യങ്ങളുടെ മൂന്നു പതിറ്റാണ്ടായുള്ള ആവശ്യമാണ്. എന്നാല്‍, ഏതൊക്കെ രാജ്യങ്ങള്‍ എത്ര തുക വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.