Sections

ഓണക്കാലത്തെ പഴം-പച്ചക്കറിയുടെ ഭീമമായ വിലക്കയറ്റം നിയന്ത്രിക്കുമെന്ന് കൃഷി വകുപ്പ്

Friday, Sep 02, 2022
Reported By admin
onam

കേരളത്തിലെ എല്ലാ ജില്ലകളിലുമായി സഞ്ചരിക്കുന്ന വില്‍പ്പന ശാലകളും തയ്യാറായി കഴിഞ്ഞിട്ടുണ്ട്

 

ഓണക്കാലത്ത് പഴം പച്ചക്കറികള്‍ക്ക് ഉണ്ടാകുന്ന ഭീമമായ വിലക്കയറ്റത്തെ നിയന്ത്രിക്കുമെന്ന് കൃഷി വകുപ്പ്. അതിനായി പ്രാദേശികമായി ഉദ്പ്പാദിപ്പിക്കുന്ന പഴം, പച്ചക്കറികള്‍ എന്നിവ വിപണി വിലയേക്കാള്‍ ശതമാനത്തോളം വില കുറച്ച് ലഭ്യമാക്കുന്നതിനായി ഓണ വിപണികള്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുകയാണ്, കൂടാതെ കര്‍ഷകര്‍ക്കും ഗുണകരമാകുന്ന നടപടികളാണ് കൃഷി വകുപ്പ് എടുത്തിരിക്കുന്നത്.

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഓണത്തിന് 2010 നാടന്‍ കര്‍ഷക ചന്തകള്‍ സജ്ജീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞിട്ടുണ്ട്. കൃഷിവകുപ്പിനൊപ്പം ഹോര്‍ട്ടി കോര്‍പ്പും വി.എഫ്.പി.സി.കെയും സംയുക്തമായാണ് വിപണികള്‍ സംഘടിപ്പിക്കുന്നത്. കൃഷിവകുപ്പിന്റെ 1350 കര്‍ഷക ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ 500 ചന്തകളും വി.എഫ്.പി.സി.കെ 160 ചന്തകളുമാണ് സംസ്ഥാനത്താകെ നടത്തുന്നത്. കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി സഞ്ചരിക്കുന്ന വില്‍പ്പന ശാലകളും തയ്യാറായി കഴിഞ്ഞിട്ടുണ്ട്.

കേരളത്തില്‍ ലഭ്യമല്ലാത്തതും എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് ആവശ്യമുള്ളതുമായ പച്ചക്കറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷക കൂട്ടായ്മകളില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള നടപടികളും കൃഷി വകുപ്പ് കൈകൊണ്ടിട്ടുണ്ട്. ഇതിന് വേണ്ടി തമിഴ്‌നാട് കൃഷി വകുപ്പുമായി സഹകരിച്ച് തെങ്കാശിയിലെ കര്‍ഷക കൂട്ടായ്മകളില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. 

' കേരള ഫാം ഫ്രഷ് പഴം പച്ചക്കറി എന്ന പദ്ധതി പ്രകാരം 16 ഇനം പച്ചക്കറികള്‍ക്ക് താങ്ങ് വില പ്രഖ്യാപിച്ചിട്ടുള്ള ഏക സംസ്ഥാനവും കേരളമാണ്. കൂടാതെ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കര്‍ഷകര്‍ക്കും ഈ പ്രയോജനം ലഭിക്കുന്നതാണ്. ാണിജ്യടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കര്‍ഷകരില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് പഴം പച്ചക്കറികള്‍ 13 ജില്ലാ സംഭരണ കേന്ദ്രങ്ങള്‍ വഴിയും അല്ലാതെ 6 ഉപ സംഭരണ കേന്ദ്രങ്ങള്‍ വഴിയും ഹോര്‍ട്ടി കോര്‍പ്പിന്റെ സ്റ്റാളുകള്‍ വഴി തന്നെ വിപണനം നടത്തുന്നുണ്ട്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.