Sections

ഓണ വിപണിയില്‍ പാലിലെ മായം പരിശോധിക്കാന്‍ സംവിധാനം

Friday, Sep 02, 2022
Reported By MANU KILIMANOOR

200 മില്ലി പാല്‍ സാമ്പിളും പാക്കറ്റ് പാല്‍ ആണെങ്കില്‍ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കുവാനും ശ്രദ്ധിക്കണം

ഓണക്കാലത്ത് ശുദ്ധവും മായം കലരാത്തതുമായ പാല്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന സംവിധാനവും, ഇന്‍ഫര്‍മേഷന്‍ സെന്ററും ക്ഷീര വികസന വകുപ്പിന്റെ പട്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴുവരെ സംഘടിപ്പിക്കും. ഓണത്തോടനുബന്ധിച്ച് പാലിന്റെ ആവശ്യം വര്‍ധിക്കുന്നതോടെ പലതരം പാല്‍ പാക്കറ്റുകള്‍ വിപണിയില്‍ എത്താറുണ്ട്. ഇവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഗുണനിലവാരം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ പരിശോധിക്കും. പാലിന്റെ രാസ ഗുണനിലവാരം ഓരോ സാമ്പിളിലും നടത്തും. പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത പാല്‍ കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കും.

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ പാല്‍ സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യം ലാബില്‍ ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. പരിശോധനക്കായി കുറഞ്ഞത് 200 മില്ലി പാല്‍ സാമ്പിളും പാക്കറ്റ് പാല്‍ ആണെങ്കില്‍ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കുവാനും ശ്രദ്ധിക്കണം.അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ പാറശ്ശാല കേന്ദ്രീകരിച്ച് സ്ഥിരം പാല്‍ പരിശോധന സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.