Sections

കൺസ്യൂമർഫെഡിന്റെ സ്റ്റുഡന്റ്സ് മാർക്കറ്റുകൾക്ക് തുടക്കം

Monday, May 05, 2025
Reported By Admin
Consumerfed Launches Triveni Students' Markets Across 40 Centers in Kerala

മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു


വിലക്കുറവിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സ്റ്റുഡന്റ്സ് മാർക്കറ്റുകളുമായി കൺസ്യൂമർഫെഡ്. വിദ്യാർഥികൾക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി ജില്ലയിലെ 40 കേന്ദ്രങ്ങളിലാണ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ ആരംഭിക്കുന്നത്. മെച്ചപ്പെട്ട പഠനത്തിന് മികച്ച പഠനോപകരണങ്ങൾ എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ പ്രവർത്തിക്കുക.

ജില്ലയിലെ ത്രിവേണി മെഗാ സ്റ്റുഡന്റ്സ് മാർക്കറ്റ് മുതലക്കുളത്ത് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ എം മെഹബൂബ് അധ്യക്ഷത വഹിച്ചു.

ശീതീകരിച്ച ത്രിവേണി മെഗാ സ്റ്റുഡന്റ്സ് മാർക്കറ്റാണ് ഇത്തവണ മുതലക്കുളത്ത് കൺസ്യൂമർഫെഡ് ഒരുക്കിയിരിക്കുന്നത്.
ത്രിവേണി നോട്ട്ബുക്ക് ഗ്യാലറി, ബാഗ്ഹൗസ്, ഷൂമാർട്ട്, അബ്രല്ല ഹൗസ്, വിവിധതരം കളിപ്പാട്ടങ്ങൾ, ഐക്യൂ വർധിപ്പിക്കുന്ന പ്രത്യേകതരം പഠനോപകരണങ്ങളും ഗൃഹോപകരണങ്ങളും ലഭ്യമാകുന്ന കിഡ്സ് ആൻഡ് മദേഴ്സ് കോർണർ, പെൻസിൽ ബോക്സ്, ലഞ്ച്ബോക്സ്, വാട്ടർബോട്ടിൽ, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, കളർപെൻസിലുകൾ തുടങ്ങിയവ ലഭിക്കുന്ന മറ്റ് പഠനോപകരണ വിഭാഗം എന്നിവ മുതലക്കുളത്തെ ത്രിവേണി മെഗാ സ്റ്റുഡന്റ്സ് മാർക്കറ്റിന്റെ പ്രത്യേകതയാണ്.

ത്രിവേണി നോട്ട്ബുക്കുകൾ വീട്ടിലിരുന്ന് ബുക്ക് ചെയ്യാനും അവസരമുണ്ട്. ആവശ്യമുള്ള നോട്ട്ബുക്കുകൾ 9446 400407 എന്ന വാട്സ് ആപ്പ് നമ്പറിൽ ഇൻഡന്റ് ചെയ്താൽ എസ്റ്റിമേറ്റ് തുകയും ഗൂഗിൾ പേ വിവരവും അറിയിക്കും. ഗൂഗിൾപേ ചെയ്യുന്ന മുറയ്ക്ക് ബില്ലും ടോക്കൺ നമ്പറും സമയവും തിരികെ അറിയിക്കും. ഇതിനായിസജ്ജീകരിച്ച ഓൺലൈൻ കൗണ്ടറിൽ നിശ്ചിത സമയത്തെത്തി ടോക്കൺ നമ്പർ കൈമാറി ക്യൂ നിൽക്കാതെ നോട്ട്ബുക്കുകൾ കൈപ്പറ്റാം.

മെഗാ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റിന് പുറമേ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും സ്റ്റുഡന്റ്സ്
മാർക്കറ്റ് പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. ജൂൺ 15 വരെയാണ് പ്രവർത്തനം. ഉദ്ഘാടന ചടങ്ങിൽ റീജണൽ മാനേജർ പി കെ അനിൽകുമാർ, അസിസ്റ്റന്റ് റീജണൽ മാനേജർ വൈ എം പ്രവീൺ എന്നിവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.