- Trending Now:
കൊച്ചി; കേരളം സൈബർ സെക്യൂരിറ്റി ഗവേണേഴ്സിന് മികച്ച മാതൃകയുള്ള സംസ്ഥാനമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. അതിന് വേണ്ടി കൊക്കൂൺ നടത്തുന്ന കോൺഫറൻസ് വഴി സംസ്ഥാനത്ത് വളരെയേറെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ നടന്ന കൊക്കൂൺ കോൺഫറൻസിന്റെ 16 മത് എഡിഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ സൈബർ രംഗത്തിന് വേണ്ട സുരക്ഷ നൽകാൻ പ്രാപ്തമാണ്. ഡിജിറ്റിൽ യൂണിവേഴ്സിറ്റി വരെ സംസ്ഥാനത്ത് സ്ഥാപിച്ച് സർക്കാർ ഈ രംഗത്തിന് വേണ്ട പിൻതുണയും നൽകി വരുന്നു. എല്ലാ വീടുകളിലും കെ ഫോൺ വഴി ഇന്റർനെറ്റ് ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളം . ആ തരത്തിൽ സൈബർ സുരക്ഷയ്ക്ക് അത്രയേറെ പ്രാധാന്യം ഉണ്ട്. സൈബർ സെക്യൂരിറ്റിക്ക് വേണ്ടി ആവശ്യമായ കണ്ടുപിടുത്തങ്ങൾ നടത്തി വരുന്ന കൊക്കൂൺ ഇന്ത്യൻ സൈബർ സെക്യൂരിറ്റി രംഗത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. അടുത്ത തലമുറയിൽപെട്ടവരിൽ സൈബർ സെക്യൂരിറ്റി എക്സ്പേർട്ടിനെ സൃഷ്ടിക്കാൻ കൊക്കൂണിന് കഴിയുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ , മേയർ എം അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, സിനിമാ താരം മമ്ത മോഹൻദാസ്, തുടങ്ങിയവർ പങ്കെടുത്തു. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് സ്വാഗതവും, ഇസ്ര പ്രസിഡന്റ് മനു സഖറിയ നന്ദിയും രേഖപ്പെടുത്തി.
സൈബർ കുറ്റകൃത്യങ്ങളുടെ വേഗത സാങ്കേതിക മാറ്റത്തിന് അനുപാതികമാകുന്നു; ഗവർണർ... Read More
കൊച്ചി: ദിവസേന നൂറിലധികം സൈബർ ആക്രമണങ്ങൾ ഐഎസ്ആർഒ നേരിടുന്നുണ്ടെന്നും ഐ. എസ്. ആർ. ഒ ചെയർമാൻ എസ്. സോമനാഥ്. അന്താരാഷ്ട്ര സൈബർ സുരക്ഷാ സമ്മേളനമായ 'കൊക്കൂണിന്റെ 16 മത് എഡിഷനിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഫ്റ്റ്വെയറുകൾക്ക് അപ്പുറം റോക്കറ്റുകൾക്കുള്ളിലെ ഹാർഡ്വെയർ ചിപ്പുകൾക്കുള്ള സുരക്ഷയ്ക്ക് പ്രധാന്യം നൽകി പലതരം ടെസ്റ്റുകളും നടത്തിയാണ് ഐഎസ്ആർഒ മുന്നോട്ട് പോകുന്നത്.
നേരത്തെ ഒരു സാറ്റ്ലൈറ്റ് നിരീക്ഷിക്കുന്ന രീതി മാറി ഒരു സോഫ്റ്റ്വെയർ അനേകം സാറ്റ്ലൈറ്റുകൾ നിരീക്ഷിക്കുന്ന രീതി ആയിമാറി. ഇത് ഈ മേഖലയുടെ വളർച്ചയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സമയത്ത് റിമോട്ട് ലൊക്കേഷനിൽ ഇരുന്ന് തന്നെ വിക്ഷേപണം നടത്താൻ സാധിച്ചു. ഇതും ടെക്നോളജിയുടെ വിജയമാണ്.
പലതരത്തിലുള്ള സാറ്റ്ലൈറ്റുകൾ നമുക്ക് ഉണ്ട്. . അതിൽ നാവിഗേഷന് വേണ്ടിയുള്ളതും, മെയിന്റിനൻസിന് വേണ്ടിയുള്ളതും ഉൾപ്പെടുന്നു. ഇത് കൂടാതെ പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് സഹായകരമായ രീതിയിലുള്ള സാറ്റ്ലൈറ്റുകളും വിക്ഷേപിക്കുന്നു. ഇതിനെയൊക്കെ നിയന്ത്രിക്കുന്നത് പലതരത്തിലുള്ള സോഫ്റ്റ്വെയറുകളാണ്. ഇവയുടെ എല്ലാം സംരക്ഷണത്തിന് സൈബർ സുരക്ഷ അതിപ്രധാന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.