- Trending Now:
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടപ്പോൾ വീണ്ടും നിവർന്നു നിൽക്കാൻ താങ്ങായത് സർക്കാർ ഒപ്പമുണ്ടെന്ന ധൈര്യമാണെന്ന് ഓർമ്മിക്കുകയാണ് ചൂരൽമല ടൗൺ സ്വദേശിനി കെ ശിഷ. ചൂരൽമലയിൽ വർഷങ്ങളുടെ അധ്വാനത്താൽ കെട്ടിപ്പടുത്ത ടൈലറിങ് യൂണിറ്റും വീടും സ്ഥലവുംഒറ്റ രാത്രികൊണ്ട്ഉരുളെടുത്തപ്പോൾ ജീവൻ മാത്രമാണ് ബാക്കിയായത്. ദുരന്തത്തെ തുടർന്ന് സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു.
സർക്കാർ കണ്ടെത്തി നൽകിയ കൽപ്പറ്റ ചുഴലിയിലെ വാടക വീട്ടിൽ കുടുംബത്തോടൊപ്പമാണ് നിലവിൽ താമസിക്കുന്നത്. കൽപ്പറ്റയിൽ ഒരുങ്ങുന്ന ടൗൺഷിപ്പിൽ ശിഷ ഉൾപ്പെട്ടിട്ടുണ്ട്. ജീവിത മാർഗ്ഗത്തിനായി കൈമുതലാക്കിയ ടൈലറിങ് യൂണിറ്റ് നഷ്ടമായതോടെ ആശങ്കയിലായിരുന്നു. എന്നാൽ ജീവിതത്തിലേക്ക് തിരികെ നടക്കാൻ പ്രതീക്ഷ നൽകി കരുത്തായത് വ്യവസായ വകുപ്പിന്റെ ഇടപെടലാണ്. സംരംഭകർക്ക് കൈത്താങ്ങായി നഷ്ടമായ യൂണിറ്റ് പുനരാരംഭിക്കാൻ വകുപ്പ് അനുവദിച്ച ധനസഹായവും സബ്സിഡിയും ഉപയോഗിച്ച് മേപ്പാടി ടൗണിൽ ടൈലറിങ് ഷോപ്പ് ആരംഭിച്ച് മികച്ച സംരംഭകയായി മുന്നേറുകയാണ് ശിഷ.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ വീട്, തൊഴിൽ, ജീവനോപാധി എന്നിവ നഷ്ടപ്പെട്ട ദുരന്തബാധിതരെ വിവിധസഹായ പദ്ധതികളുമായി ചേർത്ത് നിർത്തുകയാണ് വ്യവസായ വകുപ്പ്. ദുരന്തബാധിത പ്രദേശത്തെ എം.എസ്.എം. ഇ യൂണിറ്റുകൾക്കും സംരംഭകരുടെ വാഹനങ്ങൾക്കുംഇൻഷുറൻസ് ലഭ്യമാക്കി. മൂല്യവർദ്ധധിത ഉത്പാദനം, ജോബ് വർക്ക്, സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചെറുകിട യൂണിറ്റുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന മാർജിൻ മണി ഗ്രാന്റ് കൂടുതൽ വിതരണം ചെയ്തത് മുണ്ടക്കൈ- ചൂരൽമല പ്രാദേശത്താണ്. ദുരന്തം നടന്ന് ഇതുവരെ മേഖലയിലെ സംരംഭകർക്ക് 17.52 ലക്ഷം രൂപ സബ്സിഡി ഇനത്തിൽ നൽകി. ദുരന്തബാധിതരുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം തിരിച്ചറിയാൻമൈക്രോ പ്ലാൻ തയ്യാറാക്കൽ, പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പിഡിഎൻഎ) റിപ്പോർട്ട് തയ്യാറാക്കൽ എന്നിവക്ക് വകുപ്പ് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.