- Trending Now:
മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികളുടെ കാര്യത്തിലും ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമാണ്.കുട്ടികള്‍ക്കായുളള ഇന്‍ഷുറന്‍സ് പോളിസികള്‍ ഇന്നത്തെക്കാലത്ത് അവരുടെ ചികിത്സ ചെലവുകള്‍ കുറയ്ക്കാനും, വിദ്യാഭ്യാസ ചെലവുകള്‍ കുറയ്ക്കാനും സഹായിക്കും. ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍, ചില്‍ഡ്രന്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍, ചില്‍ഡ്രന്‍സ് എഡ്യുക്കേഷന്‍ പോളിസികള്‍ എന്നിങ്ങനെ പലതരം ഇന്‍ഷുറന്‍സ് പോളിസികള്‍ ഇന്ന് ലഭ്യമാണ്.
മിക്ക ചില്‍ഡ്രന്‍സ് പോളിസികളും ഭാവിയിലെ ആവശ്യങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിനാണ് ആളുകള്‍ പ്രയോജനപ്പെടുത്തുന്നത്. കുട്ടികളുടെ നല്ല ഭാവി സ്വപ്നം കാണുന്നവര്‍് ചില്‍ഡ്രന്‍സ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്കും പ്രാധാന്യം നല്‍കുന്നു. രക്ഷിതാക്കളുടെ റിസ്‌ക്കാണ് മിക്കവാറും ചില്‍ഡ്രന്‍സ് പോളിസികള്‍ കവര്‍ ചെയ്യപ്പെടുന്നത്.പ്രീമിയും തുക രക്ഷിതാക്കള്‍ തന്നെ അയക്കണം. പോളിസികള്‍ക്ക് ആദായ നികുതി ഇളവ് ബാധകമാണ്. പോളിസി കാലവധി എത്തും മുന്‍പ് രക്ഷിതാവിന് മരണം സംഭവിച്ചാല്‍ പ്രീമിയം തുടരാതെ തന്നെ കവറേജും ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.
ബിസിനസ് പ്ലാന്‍ തയ്യാറാക്കേണ്ടേ?- ബിസിനസ് ഗൈഡ് സീരീസ്... Read More
കുട്ടിയ്ക്ക് അപകടം സംഭവിച്ചാല്‍ പണം ലഭ്യമാകുന്ന ചില്‍ഡ്രന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി മുതല്‍ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനുളള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വരെ ഇന്നുണ്ട്.മാതാപിതാക്കളുടെ അഭാവത്തിലും ഭാവി ആവശ്യങ്ങള്‍ക്ക് പണം ലഭ്യമാക്കുന്ന പ്രത്യേക ചില്‍ഡ്രന്‍സ് പ്ലാനുകളും ഉണ്ട്. തിരിച്ചടവ് ശേഷി അനുസരിച്ച് പ്രീമിയം തുക നിശ്ചയിക്കാവുന്നതാണ്.
കുറഞ്ഞ തുകയിലും കുട്ടികള്‍ക്കായുളള ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത്തരം പോളിസികള്‍ ലഭ്യമാക്കുന്നുണ്ട്.
കുട്ടികള്‍ക്ക് ഒരു നിശ്ചിത പ്രായത്തിലെത്തുമ്പോള്‍ ഭാവി ആവശ്യങ്ങള്‍ക്കായി ഫണ്ട് ആവശ്യമായി വരുമ്പോള്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഫണ്ടുകള്‍ തവണകളായി അല്ലെങ്കില്‍ ഒരു വലിയ തുകയായി ലഭിക്കും. ഇന്ത്യയില്‍, ആളുകള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ശിശു നിക്ഷേപ പദ്ധതികളിലൊന്നാണ് എല്‍ഐസി ചൈല്‍ഡ് പ്ലാന്‍.
പ്രളയബാധിത പ്രദേശങ്ങളിലെ പോളിസി ഉടമകള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതമാക്കി ബജാജ് അലയന്‍സ്... Read More
എല്‍ഐസി പോളിസി അസാധുവായോ...? ടെന്‍ഷന്‍ വേണ്ട, പുതുക്കാന്‍ ഇപ്പോള്‍ അവസരം... Read More
90 ദിവസം മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെ ഈ സ്‌കീമില്‍ ചേര്‍ത്താന്‍ സാധിക്കും.
പോളിസി പ്രീമിയത്തിനൊപ്പം ഒരു ചെറിയ തുക അധികമായി അടച്ചാല്‍ വെയ് വര്‍ ബെനിഫിറ്റ് ലഭിക്കും. ഇങ്ങനെ ചെയ്താല്‍ രക്ഷാകര്‍ത്താവ് മരിച്ചാല്‍ കുട്ടിയ്ക്ക് തുടര്‍ പ്രീമിയം അടയ്ക്കേണ്ട കാര്യമില്ല. അതേ സമയം ആനുകൂല്യങ്ങള്‍ മുഴുവന്‍ ലഭിക്കുകയും ചെയ്യും.പോളിസി കാലാവധിക്കുള്ളില്‍ പോളിസിയുടമ മരിച്ചാല്‍ സം അഷ്വേര്‍ഡ് തുക മുഴുവനായും ലഭിക്കും. ഒപ്പം ബോണസുമുണ്ടാകും.
ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
... Read More
പത്തുവര്‍ഷത്തേക്കാണ് പോളിസി ചേര്‍ന്നതെങ്കില്‍ രണ്ടു വര്‍ഷം കഴിഞ്ഞ് വേണമെങ്കില്‍ സറണ്ടര്‍ ചെയ്യാം. അതില്‍ കൂടുതല്‍ കാലവധിയുള്ളവയ്ക്ക് ഏറ്റവും ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും പണം അടയ്ക്കണം.
എല്‍ഐസി പോളിസിയിലൂടെ എങ്ങനെ വ്യക്തിഗത വായ്പ നേടുമെന്ന് അറിയാമോ? ... Read More
ഉദാഹരണമായി പറഞ്ഞ ജീവന്‍ തരുണ്‍ എന്ന ഈ പോളിസി ഒരിക്കലും ഒരു നിക്ഷേപമല്ല.കുട്ടികളുടെ ഭാവിയിലെ ചെലവുകളുടെ കരുതലായി മാത്രം കണക്കാം.വ്യക്തമായ പ്ലാനിംഗ് നടത്തിയ ശേഷം ഏതാണോ നിങ്ങളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് അനിവാര്യമെന്ന് തോന്നുന്നത് അത്തരം പോളിസികളുടെ ഭാഗമാകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.